കരാര്‍ ഫോട്ടോഗ്രാഫര്‍ പാനല്‍ : അപേക്ഷ ക്ഷണിച്ചു

112
0

തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. ഡിജിറ്റല്‍ എസ്.എല്‍.ആര്‍/മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈറസലൂഷന്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ കഴിവുള്ളവര്‍ക്ക് അപേക്ഷിക്കാം. വൈഫൈ സംവിധാനമുള്ള ക്യാമറ കൈവശമുള്ളവര്‍ക്കും ഐ-പി.ആര്‍.ഡിയില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും പത്രഫോട്ടോഗ്രാഫര്‍മാരായി ജോലിചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. അപേക്ഷകള്‍ നേരിട്ടോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം-695 043 എന്ന വിലാസത്തിലോ നവംബര്‍- 20 ന് മുമ്പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്-0471-2731300.