കോവിഡ് കാലത്ത് സർക്കാരിന് നൽകിയ ഫണ്ടിന്റെ പകുതി തുക ജീവനക്കാർക്ക് തിരിച്ചു നൽകി

155
0

കോവിഡ് കാലത്ത് സർക്കാരിന് ജീവനക്കാർ നൽകിയ ഇനത്തിലെ തുകയായ 14. 37 കോടി രൂപയുടെ പകുതിയായ 7.20 കോടി രൂപ കെഎസ്ആർടിസി ജീവനക്കാർക്ക് തിരിച്ച് നൽകി. കെഎസ്ആർടിസിയിലെ 25,941 ജീവനക്കാർക്കാണ് കഴിഞ്ഞ ദിവസം ഈ തുക നൽകിയത്. കെഎസ്ആർടിസിയുടെ കഴിഞ്ഞ മാസത്തെ വരുമാനത്തിൽ നിന്നും മിച്ചം വന്ന തുക നൽകിയത്.

ജൂൺ മാസം 21.53 കോടി രൂപയും, ജൂലൈ മാസം 59.54 കോടി രൂപയും , ആ​ഗസ്റ്റ് മാസം 76.82 കോടിയും സെപ്തംബർ മാസം 86.98 കോടി രൂപയുമാണ് കെഎസ്ആർടിസിയുടെ വരുമാനം. അതിൽ നിന്നും 70% തുക ചിലവ് ഇനത്തിൽ നൽകിയ ശേഷമുണ്ടായിരുന്ന 23 കോടി രൂപയിൽ നിന്നാണ് ജീവനക്കാർക്ക് തുക നൽകിയത്.

കോവിഡ് കാലത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 6 ദിവസത്തെ ശമ്പളം 5 മാസങ്ങളായി സർക്കാർ ഏറ്റെടുത്തിരുന്നു. പിന്നീട് അത് തിരികെ നൽകാൻ ഉത്തരവ് നൽകിയപ്പോൾ 4 മാസങ്ങളിലെ തുകയാണ് കെഎസ്ആർടിസി ജീവനക്കാർക്ക് തിരികെ നൽകിയിരുന്നു. അഞ്ചാം മാസത്തെ തുകയുടെ പകുതിയാണ് കഴിഞ്ഞ ദിവസം നൽകിയത്. സർക്കാർ നൽകുന്ന മുറയ്ക്ക് അടുത്ത ദിവസങ്ങിൽ തന്നെ ശമ്പളവും ഇടക്കാല ആശ്വാസവും നൽകാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിഎംഡി അറിയിച്ചു.