കേന്ദ്ര നിർവ്വാഹക സമിതിയിൽ നിന്ന് ശോഭയും കണ്ണന്താനവും പുറത്ത്

145
0

ശോഭാ സുരേന്ദ്രനെയും അല്‍ഫോണ്‍സ് കണ്ണന്താനത്തെയും ഒഴിവാക്കി ബിജെപി ദേശീയ നിര്‍വാഹക സമിതി പുനസംഘടിപ്പിച്ചു. എണ്‍പതംഗ സമിതിയില്‍ കേരളത്തില്‍നിന്ന് കേന്ദ്രമന്ത്രി വി മുരളീധരനും ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്‌ദുള്ളക്കുട്ടിയും മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമാണ് ഉള്ളത്. പി കെ കൃഷ്‌ണദാസിനെയും ഇ ശ്രീധരനെയും പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനി, മുരളീമനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് എന്നിവര്‍ സമിതിയിലുണ്ട്. തമിഴ്‌നാട്ടില്‍നിന്നുള്ള മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‌ണനെ സമിതിയില്‍ ഉള്‍പ്പെടുത്തി. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന നടി ഖുശ്ബു പ്രത്യേക ക്ഷണിതാവാണ്. നടന്‍ മിഥുന്‍ ചക്രവര്‍ത്തി പുനസംഘടിപ്പിക്കപ്പെട്ട നിര്‍വാഹക സമിതിയില്‍ അംഗമാണ്.