കോട്ടയത്ത് എൺപത്തിരണ്ടുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി

124
0

കോട്ടയം: ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി. കോട്ടയം ഉഴവൂർ ചേറ്റുകുളം സ്വദേശി ഭാരതി(82) ആണ് കൊല്ലപ്പെട്ടത്. കിണറ്റിൽ ചാടിയ ഭർത്താവ് രാമൻകുട്ടിയെ(85) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് ഭർത്താവ് ഭാര്യയെ വാക്കത്തികൊണ്ട് വെട്ടിയതെന്നാണ് സൂചന.