കനിമൊഴി

215
0

ശിവാത്മജന്‍ മെഴുവേലി


എന്‍പ്രിയപത്‌നിക്കു മര്‍ത്ത്യന്റെ രക്തമാ-
ണേറ്റം പ്രിയങ്കരം ഞാനെന്തു ചൊല്ലുവാന്‍?
പക്ഷേ,യീ സത്യമങ്ങോരായ്കകാരണം
മര്‍ദ്ദനമേറ്റെന്റെ മൃത്യു ഞാനാരെടോ?
കൊതുക്‌

എന്‍തല നുള്ളിക്കുഴിച്ചുവച്ചിട്ടൊരു
തൊണ്ണൂറു നാള്‍ നിങ്ങള്‍ കാത്തിരുന്നിടുകില്‍
നിശ്ചയം ഞാനക്കുഴിനിറെ മുട്ടകള്‍
നിങ്ങള്‍ക്കു നല്‍കിടും പേരെനിക്കോതുവിന്‍.
കൂര്‍ക്കല്‍

എന്‍പിഞ്ചുപൈതങ്ങളേതൊരു വീട്ടിലു-
മുണ്ടെങ്കിലാര്‍ക്കുമങ്ങോമനയായിടും
എന്‍ഗളനാളത്തിലുണ്ടായിടും സ്തനം
നിങ്ങള്‍ക്കു ശൈലിയാം പേരിങ്ങു ചൊല്ലുവിന്‍.
ആട്


എന്‍പേരിനന്ത്യത്തിലായുണ്ടു നാഗവും
പക്ഷേ, വിഷഹരശക്തിയെനിക്കെടോ
രക്തദോഷത്തിനും നേത്രരോഗത്തിനും
നന്നേ ഫലപ്പെടുന്നെന്‍പേരു ചൊല്ലുമോ?
പുന്നാഗം