കോവിഡ് രോഗികളില്‍ പകുതി പേര്‍ക്കും ഒരു വര്‍ഷത്തിനു ശേഷവും ലക്ഷണങ്ങള്‍… പഠനം ഇങ്ങനെ

133
0

ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്ന രോഗികളില്‍ പകുതിയോളം പേര്‍ക്കും രോഗമുക്തി നേടി ഒരു വര്‍ഷത്തിനു ശേഷവും ചില രോഗലക്ഷണങ്ങള്‍ തുടരുന്നതായി ഗവേഷണ പഠനം. കോവിഡിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ രോഗികളെ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയത്.

ഉത്കണ്ഠ, വിഷാദരോഗം തുടങ്ങിയ വരാനുള്ള സാധ്യതയും സ്ത്രീകളില്‍ ഇരട്ടിയാണ്. ക്ഷീണം, ശ്വാസംമുട്ടല്‍, പേശീ വേദന എന്നിവ കൂടാതെ നെഞ്ചു വേദന, ബ്രെയിന്‍ ഫോഗ്, ഉറക്കമില്ലായ്മ, തലകറക്കം, ചെവിയില്‍ മുഴക്കം, അതിസാരം, വയര്‍വേദന, വിശപ്പില്ലായ്മ, വിവിധ ഭാഗങ്ങളില്‍ വേദന, ചര്‍മത്തിന് തിണര്‍പ്പ്, തലവേദന, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളും പല കോവിഡ് രോഗമുക്തരിലും വിട്ടുമാറാതെ തുടരുന്നുണ്ട്.

ഇത്തരം ലക്ഷണങ്ങള്‍ കോവിഡ് രോഗമുക്തരില്‍ കണ്ടെത്തിയാല്‍ അവ അവഗണിക്കാതെ ഉടനെ വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

വുഹാനില്‍ 2020 ജനുവരിക്കും മെയ് മാസത്തിനും ഇടയില്‍ കോവിഡ് ബാധിതരായ 1300 പേരെയാണ് ഗവേഷണത്തിന്റെ ഭാഗമായി നിരീക്ഷിച്ചത്. ഇവരില്‍ പകുതിയോളം പേര്‍ക്കെങ്കിലും ഒരു രോഗലക്ഷണമെങ്കിലും ഒരു വര്‍ഷത്തിനു ശേഷവും തുടരുന്നതായി കണ്ടെത്തി