കേരള വാട്ടർ അതോറിറ്റി പെൻഷൻകാർക്ക് 2021-22ലെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി 2021 മാർച്ച് 31 ആയിരുന്നെങ്കിലും പദ്ധതിയിൽ ചേരാനായി ഇപ്പോഴും ഒട്ടേറെ അപേക്ഷകൾ ലഭിച്ചുവരുന്നതിനാൽ അവസാന തീയതി 31.08. 2021 ആയി നീട്ടി. ഈ തീയതിക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ലെന്ന് ചീഫ് എൻജിനീയർ(എച്ച്ആർഡി-ജനറൽ) അറിയിച്ചു. 2021 ഏപ്രിൽ 16നു ശേഷം വിരമിച്ചവരുടെ ഇൻഷുറൻസ് പോളിസികൾക്ക് 15.04.2022 വരെ സാധുതയുള്ളതിനാൽ ആ വിഭാഗക്കാർ ഇപ്പോൾ ഇൻഷുറൻസിൽ ചേരാൻ അപേക്ഷ നൽകേണ്ടതില്ലെന്നും അറിയിച്ചു.