ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 55 കോടി എന്ന നേട്ടത്തിൽ

121
0

ഏറ്റവും ഉയർന്ന പ്രതിദിന വാക്സിനേഷൻ എന്ന നേട്ടത്തിൽ ഇന്ത്യ; 24 മണിക്കൂറിനിടെ നൽകിയത് 88.13 ലക്ഷത്തിലേറെ ഡോസ് വാക്സിൻ

രോഗമുക്തി നിരക്ക് (97.51%) 2020 മാർച്ചിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 25,166 പേർക്ക്

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (3,69,846) 146 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.15%; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിരക്ക്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.61%) തുടർച്ചയായ 22-ാം ദിവസവും 3 ശതമാനത്തിൽ താഴെ

ഒറ്റദിവസം നൽകിയതിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ എന്ന നേട്ടത്തിൽ ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 88.13 ലക്ഷം വാക്സിൻ ഡോസുകളാണ് നൽകിയത്. രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 55 കോടി എന്ന നാഴികക്കല്ലിലെത്തി. ഇന്ന് രാവിലെ 7 വരെയുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 62,12,108 സെഷനുകളിലൂടെ ആകെ 55,47,30,609 ഡോസ് വാക്സിൻ നൽകി.

ഇതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 1,03,50,941
രണ്ടാം ഡോസ് 81,20,754

മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 1,82,86,002
രണ്ടാം ഡോസ് 1,22,44,940

18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 20,20,24,963
രണ്ടാം ഡോസ് 1,61,02,484

45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 11,87,86,699
രണ്ടാം ഡോസ് 4,64,06,915

60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 8,17,46,204
രണ്ടാം ഡോസ് 4,06,60,707

ആകെ 55,47,30,609

ഏവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.

ദേശീയ രോഗമുക്തി നിരക്ക് 97.51% ആയി; 2020 മാർച്ചിനുശേഷം ഏറ്റവും ഉയർന്ന നിരക്കാണിത്.

രാജ്യത്താകെ ഇതുവരെ 3,14,48,754 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,830 പേർ സുഖം പ്രാപിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 25,166 പേർക്കാണ്. 154 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

തുടർച്ചയായ 51-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.

നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,69,846 പേരാണ്. 146 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.15% മാത്രമാണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,63,985 പരിശോധനകൾ നടത്തി. ആകെ 49.66 കോടിയിലേറെ (49,66,29,524) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.98 ശതമാനമാണ്. 53 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 1.61 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ 22-ാം ദിവസവും 3 ശതമാനത്തിൽ താഴെ തുടരുന്നു. 71 ദിവസമായി ഇത് 5 ശതമാനത്തിൽ താഴെയാണ്.