കവിമൊഴി…

കവിമൊഴി കവികളുടെ മൊഴി രേഖപ്പെടുത്താനുള്ള ഇടം മാത്രമല്ല. വായനയുടെ ആസക്തിപിടിച്ച നെട്ടോട്ടമൊന്നും ഇന്ന് ആര്‍ക്കും ഇല്ലെന്നറിയാം. എങ്കിലും നേരറിവുകളുടെയും നേര്‍ചിന്തകളുടെയും നേര്‍മൊഴികള്‍ രേഖപ്പെടുത്തുവാനൊരിടം അതാണ് കവിമൊഴി.

അസത്യപ്രചരണങ്ങള്‍ക്കും സാമൂഹികഅസമത്വങ്ങള്‍ക്കും എതിരെ പേന ഉപയോഗിക്കുന്നവര്‍ക്കാണ് കവിമൊഴിയില്‍ സ്ഥാനമുണ്ടാവുക. ചിന്തകള്‍കൊണ്ടും വാക്കുകള്‍കൊണ്ടും സമൂഹം ജാഗ്രതയുള്ളവരാകണമെന്ന് പറയുവാന്‍ നിഷ്പക്ഷചിന്തകള്‍ക്കൊപ്പം നില്‍ക്കുന്ന കവിമൊഴിപോലെയുള്ള പ്രസിദ്ധീകരണങ്ങള്‍ക്കേ കഴിയൂ.

വായനക്കാരുടെ മനസ്സില്‍ തീകോരിയിടുവാന്‍ വൈഭവമുള്ള എഴുത്തുകാരുടെ കാലംകഴിഞ്ഞുവെന്നു പറയുന്നവര്‍ കവിമൊഴിയിലെഴുതി തുടങ്ങി ഇന്ന് പ്രശസ്തരായി തീര്‍ന്നവരുടെ രചനകള്‍ വായിക്കാന്‍ ശ്രമിക്കണം. എത്രപേരാണ് എഴുതിത്തെളിഞ്ഞ് പ്രശസ്തരായിട്ടുള്ളത്.

ഇരുപതു വര്‍ഷം കവിമൊഴിയ്‌ക്കൊപ്പം നിന്ന വായനക്കാരും എഴുത്തുകാരും കൂടെയുണ്ടാകുമെന്ന വിശ്വാസത്തില്‍ കവിമൊഴിയുടെ ഓണ്‍ലൈന്‍പതിപ്പ് തുടങ്ങുന്നു.

സസ്‌നേഹം ബാലചന്ദ്രന്‍ അമ്പലപ്പാട്ട്‌..


ബാലചന്ദ്രന്‍ അമ്പലപ്പാട്ട് 9349557272
ശിവപ്രസാദ് പി.ആര്‍ 9388602223