ഫ്രഞ്ച്നാവികസേനയുമായുള്ള സമുദ്ര പങ്കാളിത്ത അഭ്യാസം ഐഎൻഎസ് തബാർ പൂർത്തിയാക്കി

173
0

ഫ്രാൻസിലെ ബ്രസ്റ്റ് തുറമുഖ സന്ദർശനം പൂർത്തിയാക്കിയ ഐഎൻഎസ് തബാർ, ഫ്രഞ്ച് നാവികസേനാ യുദ്ധകപ്പൽ ആയ FNS അക്വിറ്റൈനുമായി ചേർന്ന് ബിസ്ക്കെ ഉൾക്കടലിൽ 2021 ജൂലൈ 15,16 തീയതികളിൽ ഒരു സമുദ്ര പങ്കാളിത്ത അഭ്യാസത്തിൽ പങ്കെടുത്തു .

ഫ്രഞ്ച് നാവികസേനയുടെ നാല് റഫാൽ യുദ്ധവിമാനങ്ങൾ,FNS അക്വിറ്റൈനിൽ നിന്നുള്ള ഒരു ഇരട്ട എൻജിൻ ഹെലികോപ്റ്റർ (NH 90) എന്നിവയും അഭ്യാസത്തിൽ പങ്കെടുത്തു.

അന്തർവാഹിനികളെ നേരിടൽ, സമുദ്ര ഉപരിതല അഭ്യാസങ്ങൾ, വ്യോമ ആക്രമണ പ്രതിരോധം, കടലിൽ വെച്ച് തന്നെ ഒരു കപ്പലിൽ നിന്നും മറ്റൊരു കപ്പലിലേക്ക് ചരക്കുകൾ, ഇന്ധനം, ആയുധം എന്നിവ കൈമാറ്റം ചെയ്യൽ,ലക്ഷ്യം ഭേദിക്കൽ, വിസിറ്റ് ബോർഡ് സെർച്ച് ആൻഡ് സെയ്ഷർ (VBSS), സ്റ്റീം പാസ്ററ്, എയർ പിക്ചർ കംപൈലേഷൻ, ഹെലികോപ്റ്റർ ഉപയോഗിച്ച് കപ്പലിന് ആവശ്യമായ സാധനങ്ങൾ ചരക്കുകൾ എന്നിവ കൈമാറ്റം ചെയ്യൽ, ക്രോസ്ഡെക്ക് ഓപ്പറേഷനുകൾ തുടങ്ങിയ വൈവിധ്യമേറിയ അഭ്യാസങ്ങളിൽ ഇരു കപ്പലുകളും പങ്കെടുത്തു

ഒരുമിച്ചുള്ള പ്രവർത്തനങ്ങൾക്ക് ഇരു സേനകളെയും സജ്ജമാക്കുന്നതിനും, സമുദ്ര മേഖലയിലെ വെല്ലുവിളികൾക്ക് എതിരെ സംയുക്ത നടപടികൾക്ക് രൂപം നൽകുന്നതിനും അഭ്യാസം ഇരുവിഭാഗത്തിനും ഗുണം ചെയ്തു