വിടര്‍ച്ച

283
0

അരുണ്‍കുമാര്‍ അന്നൂര്‍

ഇളവെയിലിന്‍ താഴ്വ്വരയ്ക്കപ്പുറം
മഴമുകുലിന്റെ വിശുദ്ധമാം നര്‍ത്തനം
സന്ധ്യയാകാന്‍ മടിക്കുന്ന പകലിന്റെ
പ്രേമരോദനം തെന്നും നദീതടം
സൂര്യവിരലുകള്‍ നീറും സ്മൃതികളാല്‍
മണലിലെഴുതുന്നു ഭഗ്നമാം വാക്കുകള്‍
കവിതയാകാന്‍ കൊതിക്കുന്ന വാക്കിനെ
ചിറകിലാക്കിപ്പറക്കുന്നൊരക്ഷരം
പുഴുവില്‍നിന്നും പൊടുന്നനെ തുമ്പിയായ്
പിറവിതേടും വിശുദ്ധസഞ്ചാരികള്‍
ചെളിയിലൂന്നും കിനാവിന്റെ ശാഖിയില്‍
പതിയെ വിടരുന്നിതഴകിന്റെ പൂവുകള്‍