സംസ്ഥാനത്ത് കന്നുകാലികൾക്കിടയിൽ കുളമ്പ് രോഗം വ്യാപനം തടയുന്നതിനായി 100000 ഡോസ് വാക്സിൻ വിതരണം ചെയ്തതായി മൃഗസംരക്ഷണ ഡയറക്ടർ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെട്ട പ്രകാരം ഇന്ത്യൻ ഇമ്മ്യുണോളജിക്കൽസിന്റെ ഒരു ലക്ഷം ഡോസ് കുളമ്പ് രോഗവാക്സിനാണ് സംസ്ഥാനത്തെത്തിച്ചത്. 25 ലക്ഷം രൂപയാണ് ഇതിനായി ചെലവായത്. എല്ലാ ജില്ലകളിലും വിതരണം ചെയുകയുണ്ടായി. കുളമ്പുരോഗം ബാധിച്ച ഇടങ്ങളിൽ നാളെ (25/6/2021) മുതൽ വാക്സിനേഷൻ ആരംഭിക്കുന്നതാണ്. മറ്റു പ്രദേശങ്ങളിലെ കന്നുകാലികളിലേക്ക് രോഗം വ്യാപിക്കാതിരിക്കാൻ രോഗബാധിത പ്രദേശങ്ങളിൽ റിങ് വാക്സിനേഷനാണ് ഇപ്പോൾ ചെയ്യുന്നത്. അതുകൊണ്ട് തന്നെ രോഗബാധിത പ്രദേശങ്ങളല്ലാത്ത സ്ഥലങ്ങളിലെ കന്നുകാലികളിൽ ഇപ്പോൾ കുത്തിവെപ്പ് എടുക്കേണ്ട സാഹചര്യം ഇല്ല .വായുവിൽക്കൂടിയും സമ്പർക്കത്തിൽ കൂടെയും വിസർജ്യത്തിൽക്കൂടെ എളുപ്പം വ്യാപിക്കുന്ന ഈ രോഗത്തിന് പ്രതിരോധകുത്തിവെയ്പാണ് ഫലപ്രദമായ നിയന്ത്രണമാർഗം.