കാരുണ്യ സ്പർശം -മൊബൈൽ ചലഞ്ച്‌

255
0

ചിറയിൻകീഴ് ആൽത്തറമൂട് നാട്ടുവാരം NSS കരയോഗം കാരുണ്യസ്പർശം പരിപാടിയിൽ ഉൾപ്പെടുത്തി 5വിദ്യാർത്ഥി /വിദ്യാർഥിനികൾക്ക് പഠന ആവശ്യത്തിലേയ്ക്കായി മൊബൈൽ ഫോണുകൾ വാങ്ങി നൽകി. വർക്കല പനയറ ശ്രീനാരായണ വിലാസം സ്കൂളിലെ ഒരു കുട്ടിയ്ക്കും കരയോഗത്തിലെ 4 അംഗ വീടുകളിലെ കുട്ടികൾക്കും ആണ് മൊബൈൽ നൽകിയത്. കരയോഗ മന്ദിരത്തിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ വെച്ചു കരയോഗം പ്രസിഡന്റ്‌ ശ്രീ. M. ഭാസ്കരൻ നായർ SNVHSS പനയറ പ്രിൻസിപ്പൽ ശ്രീമതി. സിന്ധു പാലവിളയ്ക്കു ആദ്യ മൊബൈൽ ഫോൺ നൽകി ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ NSS ചിറയിൻകീഴ് മേഖല കൺവീനറും കരയോഗം സെക്രട്ടറിയുമായ ശ്രീ. പാലവിള സുരേഷ് അധ്യക്ഷനായിരുന്നു. കരയോഗം വൈസ് പ്രസിഡന്റ്‌ ശ്രീ. R. രാമചന്ദ്രൻ നായർ, ജോയിന്റ് സെക്രട്ടറി ശ്രീ. TS ഹരികൃഷ്ണൻ, ട്രെഷറർ ശ്രീ. J. രഘുകുമാർ, മറ്റു ഭരണ സമിതി അംഗങ്ങൾ, മൊബൈൽ ഫോൺ സമ്മാനിക്കപ്പെട്ട കുട്ടികളും അവരുടെ രക്ഷകർത്താക്കളും പങ്കെടുത്തു. ഭരണ സമിതി അംഗം ശ്രീ. J. പദ്മനാഭ പിള്ള സ്വാഗതവും ശ്രീ. രാജേഷ് കുളങ്ങര നന്ദിയും പറഞ്ഞു.