വൃദ്ധയെ മര്‍ദിച്ച സംഭവം: വനിതാ കമ്മിഷന്‍ കേസെടുത്തു

513
0

അടൂര്‍ ഏനാത്ത് 98 വയസ്സായ വയോധികയെ ചെറുമകന്‍ മര്‍ദിക്കുന്നതായ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട വനിതാ കമ്മിഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ച്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് അടൂര്‍ ഡിവൈഎസ്പിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. കോവിഡ് സാഹചര്യത്തില്‍ എല്ലാവരും സുരക്ഷിതരായി വീട്ടിലിരിക്കേണ്ട ഘട്ടത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് കമ്മിഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ പറഞ്ഞു. അടൂരില്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സാഹചര്യത്തിനനുസരിച്ച് ആവശ്യമെങ്കില്‍ അവര്‍ക്ക് പ്രത്യേകം താമസ സൗകര്യമൊരുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു.