സാധാരണക്കാരുടെ മുഖ്യമന്ത്രിക്ക് കേരളത്തിലെ വ്യാപാരികൾക്കായി ഒരു തുറന്ന കത്ത്

599
0

സർ,
ഞങ്ങൾ കേരളത്തിലെ സാധാരണക്കാരായ വ്യാപാരികളാണ്.
കഴിഞ്ഞദിവസം സംസ്ഥാന സർക്കാർ ഇറക്കിയ ഒരു ഉത്തരവിൽ ടെക്സ്റ്റൈൽ വ്യാപാര സ്ഥാപനങ്ങൾക്കും ജ്വല്ലറികൾക്കും വ്യാപാരസ്ഥാപനങ്ങൾ തുറക്കുവാനും എന്നാൽ വ്യാപാരം ഓൺലൈനായി മാത്രം ചെയ്യുവാനുമുള്ള അനുമതി നൽകിയതായി മനസ്സിലാക്കുന്നു.
സർ, ഞങ്ങൾ ചെറുകിട ടെക്സ്റ്റൈൽ ഗാർമെൻറ്സ് വ്യാപാരികൾ ഒരു ഓൺലൈൻ പ്ലാറ്റ്ഫോം രൂപീകരിച്ച് വ്യാപാരം നടത്തുവാൻ തക്ക പ്രാപ്തി ഉള്ളവരല്ല.എന്നിരിക്കെ താങ്കളുടെ ഗവൺമെൻറ് നൽകിയ ഇളവ് ഞങ്ങളെ പോലുള്ളവർക്ക് ഒരുവിധത്തിലും പ്രയോജനം ചെയ്യില്ല എന്ന് ആദ്യമേ അറിയിക്കട്ടെ.
സർ, കേരളത്തിലെ ചെറുകിട ടെക്സ്റ്റൈൽ ഗാർമെൻറ്സ് വ്യാപാരികളും ഫുഡ് വെയർ വ്യാപാരികളും ഫാൻസി ഉൽപ്പന്നങ്ങൾ വിൽക്കുന്ന വരും അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നം താങ്കളുടെ ശ്രദ്ധയിൽ കൊണ്ടു വരുവാൻ ആഗ്രഹിക്കുന്നു. സർ, ഞങ്ങൾ കൈകാര്യം ചെയ്യുന്ന ഉൽപ്പന്നങ്ങൾ മൂന്നു മാസത്തിൽ കൂടുതൽ മോഡൽ നിലനിൽക്കാത്തവ ആണ്. ആയതുകൊണ്ടുതന്നെ ഈ അടച്ചിട്ടിരിക്കുന്ന കാലയളവിൽ ഞങ്ങളുടെ സ്ഥാപനങ്ങളിൽ ഉള്ള സ്റ്റോക്ക് മുഴുവൻ ഔട്ട് ഓഫ് ഫാഷൻ ആയി മാറുകയും ലോക്ക് ഡൗൺ കഴിഞ്ഞ് കട തുറക്കുമ്പോൾ ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് തള്ളപ്പെടുകയും ചെയ്യും. എന്നാൽ ഉൽപ്പന്നങ്ങൾ തന്നവർക്ക് തുക മുഴുവനായി നൽകേണ്ട സ്ഥിതിയുമുണ്ട്. ഇതിനോടൊപ്പം സ്ഥാപനങ്ങൾ അടച്ചിട്ട ദിവസങ്ങളിലും വാടക നൽകുവാനും തൊഴിലാളികളുടെ ശമ്പളം നൽകുവാനും ജി എസ് ടി പോലെയുള്ള നികുതികൾ കൊടുക്കുവാനും ഞങ്ങൾ നിർബന്ധിതരാകുന്നു. ഇതിലൊന്നും യാതൊരു ഇളവുകളും ഇതുവരെ താങ്കളുടെ ഗവൺമെൻറ് പ്രഖ്യാപിച്ചതായി കാണാൻ കഴിയുന്നില്ല. എന്നാൽ കുത്തക ഓൺലൈൻ വ്യാപാരം യാതൊരു നിയന്ത്രണവുമില്ലാതെ നടക്കുകയും ചെയ്യുന്നു. ആയതുകൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഞങ്ങൾക്ക് അപേക്ഷിക്കുവാൻ ഉള്ളത്
നാടിൻറെ നന്മക്കായി എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിച്ചുകൊണ്ട് വിവിധ വ്യാപാരങ്ങളെ കാറ്റഗറി ചെയ്തു ആഴ്ചയിൽ മൂന്നു വീതം ദിവസമെങ്കിലും ഈ വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതിന് സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും അനുമതി നൽകണമെന്നും
ലോക ഡോൺ കാലത്തെ വാടക ഇളവു നൽകുവാൻ കെട്ടിട ഉടമകൾക്ക് നിർദ്ദേശം നൽകുകയും ഈ കാലയളവിലെ ഇലക്ട്രിസിറ്റി ഫിക്സഡ് ചാർജ് അടക്കം ഉള്ളവ ഒഴിവാക്കി നൽകുകയും
ചെയ്യണമെന്നും അല്ലാത്തപക്ഷം ഈ വിഭാഗം എന്നന്നേക്കുമായി ഈ സംസ്ഥാനത്തുനിന്നും തുടച്ചുനീക്കപ്പെട്ടുന്ന സ്ഥിതി ഉണ്ടാകുമെന്നും വ്യാപാരി സമൂഹം ആത്മഹത്യയുടെ വക്കിലാണ് എന്ന് താങ്കൾ തിരിച്ചറിയണമെന്നും താഴ്മയായി അഭ്യർത്ഥിക്കുന്നു.

                          *എന്ന്,

treasurer anwar
കേരള മർച്ചന്റ് ചേംബർ ഓഫ് കോമേഴ്‌സ്