സിനിമ: പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ദീപക് ദേവ്
ആലാപനം: ഹരിചരണ്‍
മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ്
തിരകളും തീരവും ഹൃദയവും വാചാലമായ്
തമ്മിൽ തമ്മിൽ ഓർമ്മകൾ ആരും കാണാതെ പൂവണിഞ്ഞൂ..
(മൊഴികളും മൗനങ്ങളും )
ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ
ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ
(മൊഴികളും മൗനങ്ങളും )
പൂവേ പൂവെന്നൊരു വണ്ടിൻ ചുണ്ടുവിളിച്ചു ..മെല്ലെ വിളിച്ചൂ..
നിന്നോടിഷ്ടമെന്ന് പൂവിനോട് മൊഴിഞ്ഞു..ഉള്ളം മൊഴിഞ്ഞു
അനുരാഗം ദിവ്യമനുരുരാഗമാരും അറിയാ കനവായ്..
അവനെന്നുമീ മലർവാടിയിൽ സ്നേഹപൂവേ
നിന്നേ തേടി.. അലയുന്നിതാ..
ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ
ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ
(മൊഴികളും മൗനങ്ങളും )
കാണാനേരത്തെന്നും കാണാൻ നെഞ്ചു പിടഞ്ഞു..ഏറെ പിടഞ്ഞൂ.
ഹോ..മിണ്ടാൻ ഒന്നു കൊതിപൂണ്ടിട്ടുള്ളു തുടിച്ചൂ..എന്നേ നിനച്ചൂ..
ഏതോ രാത്രി മഴ ചില്ലിൻ മാളികയിൽ നീ എന്നേ തിരഞ്ഞൂ.
അറിയാതെ എന്നിൽ അറിയാതെ വന്നൂ..
മനസിന്റെ മയിൽപ്പീലി ഉഴിയുന്നുവോ..
ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ
ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ
(മൊഴികളും മൗനങ്ങളും )