സിനിമ: ഗ്രാന്റ്മാസ്റ്റര്‍
രചന: ചിറ്റൂര്‍ ഗോപി
സംഗീതം: ദീപക് ദേവ്
ആലാപനം: വിജയ് യേശുദാസ്
അകലെയോ നീ അകലെയോ വിടതരാതെന്തേ പോയി നീ
ഒരുവാക്കിനുമകലെ നീയെങ്കിലും അരികിൽ ഞാനിന്നും
മറുവാക്കിനു കൊതിയുമായ് നിൽക്കയാണു പിരിയാതെ
അഴകേ വാ… അരികേ വാ… മലരേ വാ… തിരികേ വാ…
എത്രയോ ജന്മമായ് നിൻ മുഖമിതു തേടി ഞാൻ
എന്റെയായ് തീർന്നനാൾ നാം തങ്ങളിലൊന്നായി
എന്നുമെൻ കൂടെയായ് എൻ നിഴലതു പോലെ നീ
നീങ്ങവേ നേടി ഞാൻ എൻ ജീവിത സായൂജ്യം
സഖീ നിൻ മൊഴി ഒരു വരി പാടി പ്രണയിതഗാനം
ഇനി എന്തിനു വേറൊരു മഴയുടെ സംഗീതം
അഴകേ വാ… അരികേ വാ… മലരേ വാ… തിരികേ വാ…
ഇല്ല ഞാൻ നിന്മുഖം എൻ മനസ്സിതിലില്ലാതെ
ഇല്ല ഞാൻ, നിൻ സ്വരം എൻ കാതുകൾ നിറയാതെ
എന്തിനോ പോയി നീ അന്നൊരു മൊഴി മിണ്ടാതെ
ഇന്നുമെൻ നൊമ്പരം നീ കാണുവതില്ലെന്നോ
കളിചൊല്ലിയ കിളിയുടെ മൗനം കരളിനു നോവായ്
വിട ചൊല്ലിയ മനസ്സുകൾ ഇടറുകയായ് മൂകം
അഴകേ വാ… അരികേ വാ… മലരേ വാ… തിരികേ വാ…