കോവിഡ് ബാധിതന്റെ സംസ്ക്കാരം കഴിഞ്ഞെത്തിയ സന്നദ്ധ പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു
പുനലൂരിൽ കോവിഡ് ബാധിതന്റെ സംസ്കാരം കഴിഞ്ഞെത്തിയ സന്നദ്ധപ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. ഇളമ്പൽ സ്വദേശി അനിൽ ഭാസ്കർ(40) ആണ് മരിച്ചത്.
കോവിഡ് രോഗിയുടെ സംസ്കാര ചടങ്ങുകൾക്കു ശേഷം വീട്ടിലെത്തിയപ്പോഴാണ് കുഴഞ്ഞു വീണത്. ഡിവൈഎഫ്ഐ പ്രവർത്തകനായ ഇയാൾ ദിവസങ്ങളായി കോവിഡ് സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കെടുത്തുവരികയായിരുന്നു.