215 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു.

59
0


പാലക്കാട്‌ എക്സൈസ് ഇന്റലിജിൻസ് ബ്യൂറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട്‌ ഐബി ഇൻസ്‌പെക്ടറും പാർട്ടിയും, മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും, അഗളി റേഞ്ച് പാർട്ടിയും സംയുക്തമായി ഇന്ന് പുലർച്ചെ 4.30 മണി മുതൽ നടത്തിയ പരിശോധനയിൽ അട്ടപ്പാടി ട്രൈബൽ താലൂക്കിൽ, പാടവയൽ വില്ലേജിൽ, കുറുക്കത്തിക്കല്ലു ദേശത്തു, കുറുക്കത്തികല്ല് ഊരിൽ നിന്നും ഉദ്ദേശം ഒന്നര കിലോമീറ്റർ പടിഞ്ഞാറ് മാറിയുള്ള നായിബെട്ടി മലയുടെ ചെരുവിൽ നിന്നും രണ്ട് പ്ലോട്ടുകളിൽ നിന്നായി സുമാർ ഒരു മാസം പ്രായമുള്ള 212 ചെടികളും, മൂന്ന് മാസം പ്രായമുള്ള 3 ചെടികളും അടക്കം ആകെ 215 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചിട്ടുള്ളതാണ്. ഈ സ്ഥലത്തിന് ഒന്നര കിലോമീറ്റർ മാറി താഴെയായി കുറുക്കത്തി കല്ല് ഊര് സ്ഥിതി ചെയ്യുന്നുണ്ട്. നിലവിൽ പ്രതിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. പാർട്ടിയിൽ മണ്ണാർക്കാട് സർക്കിൾ ഇൻസ്പെക്ടർ SB ആദർശ്, പാലക്കാട്‌ ഐബി ഇൻസ്‌പെക്ടർ നൗഫൽ. N, അഗളി റേഞ്ച് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ രജിത് R, പാലക്കാട്‌ ഐബിയിലെ പ്രിവെൻറ്റീവ് ഓഫീസർമാരായ ഓസ്റ്റിൻ KJ, സുരേഷ് RS, മണ്ണാർക്കാട് സർക്കിൾ ഓഫീസിലെ പി.ഓ വിനോദ് M P, സിവിൽ എക്സൈസ് ഓഫീസർമാരായ ദിനേഷ്, പ്രേകുമാർ, ലക്ഷ്മണൻ AK, ഭോജൻ, സുരേഷ്, ഡ്രൈവർ രാഹുൽ. R, എന്നിവരുണ്ടായിരുന്