2017-18 കാലത്തെ ഇന്ത്യയുടെ ദേശീയ ആരോഗ്യ അക്കൗണ്ട്സ് എസ്റ്റിറ്റിമേറ്റ്സ് പുറത്തിറക്കി

121
0

2017-18 കാലത്തെ രാജ്യത്തിന്റെ ദേശീയ ആരോഗ്യ അക്കൗണ്ട്സ് (NHA) എസ്റ്റിമേറ്റ്സ് കണ്ടെത്തലുകൾ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൻ ഇന്ന് പുറത്തിറക്കി.

2017-18 ലെ NHA എസ്റ്റിമേറ്റുകൾ പ്രകാരം 2013-14 കാലയളവിൽ ആരോഗ്യ മേഖലയിലെ ഗവൺമെന്റ് ചിലവ്, മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 1.15 ശതമാനമായിരുന്നത്, 2017-18 കാലയളവിൽ 1.35 ശതമാനമായി ഉയർന്നു. മൊത്ത ആരോഗ്യ ചെലവിലെ സർക്കാർ വിഹിതവും ഇക്കാലയളവിൽ ഉയർന്നിട്ടുണ്ട്. 2017-18 കാലയളവിലെ ഗവൺമെന്റ് ചിലവ് 40.8 ശതമാനമായിരുന്നു. എന്നാൽ 2013-14 കാലയളവിൽ ഇത് കേവലം 28.6 ശതമാനം മാത്രമായിരുന്നു.

മൊത്തം പൊതു ചിലവിൽ ആരോഗ്യ മേഖലയ്ക്കായി ഭരണകൂടം ചിലവിടുന്നതിലും വർദ്ധന ഉണ്ടായിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. 2013-14 മുതൽ 2017-18 കാലയളവിൽ, ഇത് 3.78 ശതമാനത്തിൽ നിന്ന് 5.12 ശതമാനമായി വർദ്ധിച്ചു.

ആരോഗ്യ പാലനത്തിനായി ആളോഹരി കണക്കിൽ ഭരണകൂടം ചെലവിടുന്ന തുകയിലും വർദ്ധന ഉണ്ടായിട്ടുണ്ട്. 2013-14 മുതൽ 2017-18 കാലയളവിൽ, 1,042 രൂപയായിരുന്നത് 1,753 രൂപയായി വർദ്ധിച്ചു.

ആരോഗ്യ പാലനത്തിനായി സർക്കാർ ചെലവിടുന്ന തുകയിൽ പ്രാഥമിക ആരോഗ്യ മേഖലയ്ക്ക് ഉള്ള വിഹിതത്തിലും വർധനയുണ്ട്. 2013-14 കാലത്ത് 51.1 ശതമാനമാണ് പ്രാഥമിക ആരോഗ്യ മേഖലയ്ക്കായി ചെലവിട്ടത് എങ്കിൽ, 2017-18 കാലത്ത് ഇത് 54.7 ശതമാനമായി വർദ്ധിച്ചു.

ആരോഗ്യ മേഖലയ്ക്കായി നിലവിൽ ഭരണകൂടം ചെലവിടുന്ന തുകയുടെ 80 ശതമാനവും പ്രാഥമിക, ദ്വിതീയ പാലന മേഖലകളിലാണ്. സ്വകാര്യ മേഖലയിൽ ആകട്ടെ തൃതീയ പാലന മേഖലയിലെ അളവ് ഉയർന്നിട്ടുണ്ട്. പ്രാഥമിക, ദ്വിതീയ പാലന മേഖലയുടെ പങ്കാളിത്തം 84 ശതമാനത്തിൽ നിന്നും 74 ശതമാനമായും കുറഞ്ഞു.

ആരോഗ്യ മേഖലയിലെ സാമൂഹികസുരക്ഷാ ചിലവുകളിലും വർധനയുണ്ടായിട്ടുണ്ട്. നിലവിലെ മൊത്ത ആരോഗ്യ ചിലവിനെ അടിസ്ഥാനമാക്കിയാൽ, 2013-14 കാലത്ത് 6 ശതമാനമായിരുന്നത്, 2017-18 ൽ 9 ശതമാനത്തോളമായി മെച്ചപ്പെട്ടു.

മൊത്ത ആരോഗ്യ ചിലവിൽ, ഇൻഷുറൻസ് ധനസഹായ ഇതര ചിലവുകളിൽ (ഔട്ട്‌ ഓഫ് പോക്കറ്റ്  എക്സ്പെന്റിച്ചർ-OOPE) കുറവ് ഉണ്ടായിട്ടുണ്ട്. ഇത് 2013-14 കാലയളവിൽ 64.2 ശതമാനമായിരുന്നത്, 2017-18 കാലത്ത് 48.8 ശതമാനമായി കുറഞ്ഞു. ആളോഹരി OOPE ലും കുറവുണ്ടായിട്ടുണ്ട്. 2013-14 മുതൽ 2017-18 കാലയളവിൽ, ഇത് 2336 രൂപയിൽ നിന്ന് 2097 രൂപയായി കുറഞ്ഞിട്ടുണ്ട്.