ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി

143
0

തിരുവനന്തപുരം ജഗതി, പ്ലാമൂട് എന്നിവിടങ്ങളിലെ 4 കെച്ച് കുട്ടികൾക്ക് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) ബാധിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി. ഒരേ ക്ലാസിലെ കുട്ടികളാണിവർ. ഇത് സംബന്ധിച്ച് അന്വേഷിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി. ആശങ്കപ്പെടേണ്ട കാര്യമില്ല. പനിയും മറ്റ് രോഗ ലക്ഷണങ്ങളുമുള്ള കുട്ടികളെ അങ്കണവാടിയിലും സ്കൂളിലും അയയ്ക്കരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു.