സർവ്വേ വകുപ്പിൽ ഓൺലൈൻ സ്ഥലം മാറ്റം ഉടൻ നടപ്പിലാക്കണമെന്ന് എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു.
കേരള എൻ.ജി.ഒ. അസോസിയേഷൻ സൗത്ത് ജില്ലാ കമ്മിറ്റി സർവ്വേ ഡയറക്ട്രേറ്റിനു മുന്നിൽ സംഘടിപ്പിച്ച
പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ സർവ്വേയുമായി ബന്ധപ്പെട്ട് സർക്കാർ ഭൂമി, വനഭൂമി എന്നിവ അളന്ന് തിട്ടപ്പെടുത്തുന്നതിൽ കൂടുതൽ കൃത്യത വരുത്തണം. കയ്യടി നേടാൻ ധ്യതിപിടിച്ച്
സർവ്വേ പൂർത്തിയാക്കിയിട്ട് കാര്യമില്ല.ജീവനക്കാരുടെ ഔട്ടേൺ ഭൂമി ശാസ്ത്രപരമായും ക്ലേശ ഘടകങ്ങൾ അവലംബിച്ചും പുനക്രമീകരിക്കണം.
അമിത ജോലിഭാരം അടിച്ചേൽപ്പിക്കരുത് .
ജില്ലാ പ്രസിഡൻറ് വി.എസ് രാകേഷ് അദ്ധ്യക്ഷത വഹിച്ചു.ജെ.എഡിസൺ, ജോർജ്ജ് ആൻറണി, നിതീഷ് കാന്ത്, എസ്.വി.ബിജു, ആർ.എസ് പ്രശാന്ത് കുമാർ, അനിൽകുമാർ,രാജീവ്, ഷിബു, ശിബി, ലിജു, ജയകൃഷ്ണൻ, സന്തോഷ്, മാഹീൻ, സുധീഷ്, വിപ്രേഷ് കുമാർ എന്നിവർ സംസാരിച്ചു.