സർവേ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈകൾ നട്ടു പ്രതിഷേധം

106
0

മലപ്പുറം തിരൂര്‍ തെക്കന്‍ കുറ്റൂരില്‍ സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതുമാറ്റി വൃക്ഷ തൈ നട്ട് പ്രതിഷേധിച്ച്‌ കെ റെയില്‍ വിരുദ്ധ ജനകീയ സമിതി.
ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ചായിരുന്നു കുട്ടികള്‍ ഉള്‍പ്പെടെ പങ്കെടുത്ത വേറിട്ട പ്രതിഷേധ രീതി. പത്തിലധികം വ്യത്യസ്ഥ വൃക്ഷ തൈകളാണ് പ്രതിഷേധക്കാര്‍ നട്ടത്.

കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിഷേധം
മലപ്പുറം ജില്ലയിലെ സില്‍വര്‍ലൈന്‍ കടന്നുപോകുന്ന പരപ്പനങ്ങാടി, തൃക്കണ്ടിയൂര്‍, താനാളൂര്‍, തെക്കന്‍ കുറ്റൂര്‍, കോലുപാലം എന്നീ പ്രദേശങ്ങളിലാണ് സില്‍വര്‍ ലൈനിന്‍റെ മഞ്ഞ നിറത്തിലുള്ള സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി ആ സ്ഥാനത്ത് വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചത്. കെ റെയിലിനെതിരെ മുദ്രാവാക്യങ്ങളും പാട്ടുകളും പാടിയാണ് വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പിഴുതെടുത്ത സര്‍വേ കല്ലുകളുടെ ശവസംസ്‌കാരവും പ്രതീകാത്മകമായി നടത്തി.