തിരുവനന്തപുരം: കുടിവെള്ളത്തിനും, വൈദ്യുതിക്കും അന്യായമായി നിരക്ക് വർദ്ധിപ്പിച്ച് സാമ്പത്തിക സമാഹരണം ആസൂത്രണം ചെയ്ത് ധന സമാഹരണം നടത്തുകയാണ് സർക്കാരെന്ന് ഭാരതിയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ.
നേരായ മാര്‍ഗ്ഗത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാനുള്ള ഒരു പദ്ധതിയും സർക്കാർ മുന്നോട്ട് വയ്ക്കുന്നില്ല. അഴിമതിയും സ്വജനപക്ഷപാതവും ഒരു ഭാഗത്ത് അരങ്ങ് തകർക്കുമ്പോൾ, ധനപരമായ ധൂർത്തിന് ഒരു നിയന്ത്രണവുമില്ല, ഭാരതീയ വിചാരേകന്ദ്രം സംസ്ഥാന സമിതിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിെനല്ലാം ഇടയിലാണ് കോര്‍പ്പേററ്റ് ബാങ്കുകളിലെ അഴിമതി
പുറത്തുവരുന്നത്. ഈ അഴിമതികള്‍ പുറത്തുകൊണ്ടുവന്നത് സർക്കാർ സംവിധാനമല്ല, മറിച്ച് ഇരകളാക്കപ്പെട്ട് ചികിത്സയ്ക്ക് പോലും പണമില്ലാത്ത സാധാരണ നിക്ഷേപകരാണ്.
ഏതെങ്കിലും വ്യക്തിയുടെ പോരായ്മയോ സ്വഭാവവൈകൃതമോ അല്ല ഇത്തരം അഴിമതികൾക്ക്
കാരണം. മറിച്ച് ഭരണം നടത്തുന്ന പാർട്ടിയുടെ ഒത്താശയോടെ
നടക്കുന്ന സംഘടിതമായ തട്ടിപ്പാണ് . ഇത് ആശങ്കപ്പെടുത്തുന്ന
വസ്തുതയാണ്.
കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച്
ജനങ്ങൾക്കിടയിലെ പ്രതീക്ഷയില്ലായ്മയാണ് വിദ്യാർത്ഥികളും, യുവജനങ്ങളും വന്‍തോതില്‍ കേരളം വിട്ട് വിദേശത്ത് പോകാൻ കാരണം.
ഭാരതത്തിൽ സമസ്തേമഖലയിലും പൊതുവിൽ കാണുന്ന ഉണർവ്വിന് നേർ വിപരീതമാണ് കേരളത്തിൽ സംഭവിക്കുന്നത്. ഇതിന് മാറ്റം വന്നേ
മതിയാവൂ.
തിരുവനന്തപുരം സംസ്കൃതി ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. സി.വി . ജയമണി
അദ്ധ്യക്ഷം വഹിച്ചു . പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. സി.എം. ജോയ്, ഡോ. ശിവകുമാര്‍, ഡോ. കെ.എൻ . മധുസൂദനന്‍ പിള്ള
സംഘടനാ സെക്രട്ടറി വി. മേഹഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന
സെക്രട്ടറി ശ്രീധരന്‍ പുതുമന സ്വാഗതവും, ഡോ.കെ. വിജയകുമാരൻ നായർ നന്ദിയും പറഞ്ഞു.