ചലച്ചിത്രം: ഇതു ഞങ്ങളുടെ കഥ
രചന: പി.ഭാസ്‌കരന്‍
സംഗീതം: ജോണ്‍സണ്‍
ആലാപനം: എസ്.ജാനകി
ആ….ആ…ആ…
സ്വർണ്ണമുകിലേ സ്വർണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ
നീയും സ്വപ്നം കാണാറുണ്ടോ
കണ്ണുനീർക്കുടം തലയിലേന്തി
വിണ്ണിൻ വീഥിയിൽ നടക്കുമ്പോൾ
സ്വർണ്ണച്ചിറകുകൾ ചുരുക്കിയൊതുക്കി
വസന്തരാത്രി മയങ്ങുമ്പോൾ
സ്വർണ്ണമുകിലേ.. സ്വർണ്ണമുകിലേ..
സ്വപ്നം കാണാറുണ്ടോ
വർഷസന്ധ്യ..ആ…ആ..
വർഷസന്ധ്യ മാരിവില്ലിൻ
വരണമാല്യം തീർക്കുമ്പോൾ
മൂകവേദനാ എന്നെപ്പോലെ…
സ്വർണ്ണമുകിലേ സ്വർണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ
നീയും സ്വപ്നം കാണാറുണ്ടോ
വർഷസന്ധ്യ..ആ…ആ…
വർഷസന്ധ്യ മാരിവില്ലിൻ
വരണമാല്യം തീർക്കുമ്പോൾ
മൂകവേദന എന്തിനായ് നീ
മൂടിവെയ്പ്പൂ ജീവനിൽ…ജീവനിൽ
സ്വർണ്ണമുകിലേ…
സ്വർണ്ണമുകിലേ സ്വർണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ
നീയും സ്വപ്നം കാണാറുണ്ടോ
കണ്ണുനീർക്കുടം തലയിലേന്തി
വിണ്ണിൻ വീഥിയിൽ നടക്കുമ്പോൾ
സ്വർണ്ണച്ചിറകുകൾ ചുരുക്കിയൊതുക്കി
വസന്തരാത്രി മയങ്ങുമ്പോൾ
സ്വർണ്ണമുകിലേ സ്വർണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ