സ്വർണം പൂശിയ ജീൻസ്; കണ്ണൂരിൽ ‘ന്യുമോഡൽ’ സ്വര്‍ണക്കടത്ത് പിടിയില്‍

166
0

സ്വര്‍ണം കടത്താന്‍ പുത്തന്‍ വിദ്യ! കണ്ണൂർ വിമാനത്താവളം വഴി ജീൻസിൽ സ്വര്‍ണം പൂശി കടത്താനുള്ള ശ്രമം അധികൃതര്‍ പിടികൂടി. ജീൻസിൽ പൂശിയ 302 ഗ്രാം സ്വർണം വ്യോമ ഇന്റലിജൻസ് വിഭാഗവും കസ്റ്റംസും ചേർന്ന് പിടികൂടി.

ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ആണ് കൗതുകം നിറഞ്ഞ സ്വർണക്കടത്തിന്റെ വാർത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാനായി ജീന്‍സില്‍ പെയിന്റടിച്ച രൂപത്തിലായിരുന്നു സ്വര്‍ണം. വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ പ്രതി ധരിച്ച ജീന്‍സിലായിരുന്നു സ്വര്‍ണം പൂശിയിരുന്നത്. 14 ലക്ഷം രൂപ വിലമതിക്കുന്ന കുഴമ്പുരൂപത്തിലുള്ള സ്വര്‍ണമാണ് ജീന്‍സിലുണ്ടായിരുന്നത്.

ഇതാദ്യമായാണ് ഇത്തരത്തിലൊരു സ്വർണക്കടത്ത് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.