മലപ്പുറം :. പാണക്കാട് ചേർന്ന നേതൃയോഗത്തിലാണ് തീരുമാനം. ഉടൻ ചേരുന്ന ഉന്നതാധികാര സമിതിക്കു ശേഷം സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും. ഇന്നലെ നടന്ന യുഡിഎഫ് യോഗത്തിലെ തീരുമാനങ്ങളാണ് ഇന്ന് നടന്ന യോഗത്തിൽ ചർച്ചയതെന്ന് നേതൃയോഗത്തിന് ശേഷം പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിലെ സീറ്റ് ചർച്ചകൾ പൂർത്തിയായാൽ ലീഗിലെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ,. ഇ ടി മുഹമ്മദ് ബഷീർ, കെ പി എ മജീദ്, എം കെ മുനീർ എന്നിവർക്ക് പുറമെ യൂത്ത് ലീഗ് നേതാക്കളും യോഗത്തിൽ പങ്കെടുത്തു.