സെൻറ് ജോസഫ് സ്കൂൾ മൾട്ടിപർപ്പസ് ഇൻഡോർ കോർട്ട് നിർമ്മാണോദ്‌ഘാടനം 18 -05 -2022 രാവിലെ 10:00 ന് ബഹു :ഗതാഗത വകുപ്പ് മന്ത്രിശ്രീ ആന്റണി രാജു അധ്യക്ഷനാകുന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹിമാൻ ഉദ്‌ഘാടനം നിർവഹിച്ചു.
ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ മൾട്ടിപർപ്പസ് ഇൻഡോർ കോർട്ട് 2019 -2020 വർഷത്തെ ബഡ്ജറ്റിൽ 1 കോടി രൂപ മുടക്കിയാണ്നിർമിക്കുന്നത് .യുവ തലമുറയ്ക്ക് മികവുറ്റ പരിശീലനം നൽകാനും ബഹുജനങ്ങളുടെ കായിക ക്ഷമത ഉറപ്പ് വരുത്താനും ജീവിതശൈലീ രോഗങ്ങളെ അകറ്റിനിർത്താനും, കായിക മേഖലയിൽ സർക്കാർ നടത്തിവരുന്ന വികസനങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഇതിനോടകം തന്നെ കായിക വകുപ്പ് നിരവധി വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.കായിക അടിസ്ഥാന സൗകര്യങ്ങൾ വികസപ്പിച്ചു കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കളിക്കളത്തിൽ എത്തിക്കാനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്.