സെല്‍ഫ് മീറ്റര്‍ റീഡിങ്‌

370
0

കണ്ടെയ്ന്‍മെൻ്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്‌ഇബി.

സെല്‍ഫ് റീഡിങ്‌ ഇങ്ങനെ

മീറ്റർ റീഡിങ്‌ എടുക്കാന്‍ സാധിക്കാത്ത പ്രദേശങ്ങളുടെ വിവരങ്ങൾ റീഡര്‍മാര്‍ സെക്ഷന്‍ ഓഫീസില്‍ അറിയിക്കുന്നു. ഈ ഭാഗങ്ങളിലെ ഉപഭോക്താക്കളെ സെല്‍ഫ്‌ റീഡിങ്‌ മോഡിലേക്ക്‌ സീനിയര്‍ സൂപ്രണ്ട്‌ ഷെഡ്യൂൾ ചെയ്യുന്നു.

ഈ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകളിലേക്ക്‌ സെക്ഷന്‍ ഓഫീസില്‍നിന്നും എസ്‌.എം.എസ്‌. അയക്കുന്നു. അതില്‍ മീറ്റര്‍ റീഡിങ്‌ സ്വയം രേഖപ്പെടുത്തുന്നതിനുള്ള ലിങ്കുണ്ടാകും.

ഈ ലിങ്കില്‍ പ്രവേശിക്കുമ്പോൾ ഉഭോക്താവിൻ്റെ വിവരങ്ങളും മുന്‍ റീഡിങ്ങും കാണാം. ഇപ്പോഴത്തെ റീഡിങ്‌ ഇതില്‍ രേഖപ്പെടുത്താം.

മീറ്റര്‍ ഫോട്ടോ എന്നതില്‍ ക്ലിക്ക്‌ ചെയ്താല്‍ മീറ്ററിലെ റീഡിങ്‌ നേരിട്ട്‌ ഫോട്ടോ എടുക്കാം.

ഉപഭോക്താവ്‌ രേഖപ്പെടുത്തുന്ന മീറ്റര്‍ റീഡിങ്ങും മീറ്ററിൻ്റെ ഫോട്ടോയും ഒത്തുനോക്കിയാണ്‌ ബില്‍ തയ്യാറാക്കി എസ്‌.എം.എസ്‌. അയക്കുക.

ഇത്തരത്തിൽ വൈദ്യുതി മീറ്റർ റീഡിംഗ് സ്വയം എടുക്കുമ്പോൾ…

സിംഗിൾ ഫെയ്സ് മീറ്ററായാലും ത്രീ ഫെയ്സ് മീറ്ററായാലും C kWh / Cum kWh / T kWh / kWh ഇതിൽ ഏതെങ്കിലും കാണുന്നുണ്ടെങ്കിൽ അതാണ് എടുക്കേണ്ടത്..

Time of Day (TOD) താരിഫ് ഉപയോഗിക്കുന്നവർ T1 kWh, T2 kWh,T3 kWh എന്നീ മൂന്നു റീഡിംഗും രേഖപ്പെടുത്തണം.

KVAh, kVArh എന്നിവയൊന്നുമല്ല മേൽപ്പറഞ്ഞ kWh റീഡിംഗ് തന്നെയാണ് എടുത്തത് എന്ന് ഉറപ്പാക്കുക.

മീറ്റര്‍ ഫോട്ടോ എന്ന് ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മീറ്ററിലെ റീഡിങ് നേരിട്ട് ഫോട്ടോ എടുക്കാം. മീറ്റര്‍ റീഡിങ് പൂര്‍ത്തിയായെന്നു ‘കണ്‍ഫേം മീറ്റർ‍ റീഡിംഗ്’ ഓപ്ഷനിൽ‍ ക്ലിക്ക് ചെയ്യുന്നതോടെ സെ‍ല്‍ഫ് മീറ്റര്‍ റീഡിങ് പൂര്‍ത്തിയാകും.

ഉപയോക്താവു രേഖപ്പെടുത്തിയ റീഡിംഗും ഫോട്ടോയിലെ റീഡിംഗും പരിശോധിച്ചശേഷം അടയ്ക്കേണ്ട തുക എസ്‌എംഎസിലൂടെ ഉപയോക്താവിനെ അറിയിക്കും.

കെഎസ്‌ഇബിയില്‍ മൊബൈല്‍ നമ്പർ‍ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് ഈ സേവനം ലഭ്യമാവുകയില്ല. ( https://ws.kseb.in/OMSWeb/registration ഈ ലിങ്കിൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാം)

സ്വയം വൈദ്യുതി മീറ്റർ റീഡിംഗ് എടുക്കുന്നതെങ്ങനെ എന്ന് മനസ്സിലാക്കാൻ ഈ ലിങ്കിലെ വീഡിയോ കാണുക : https://www.facebook.com/ksebl/posts/3758357990942073