സിവിൽ സർവീസ് പരീക്ഷാ പരിശീലനം കിലെ അപേക്ഷ ക്ഷണിച്ചു

140
0

തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കിലെ-സിവിൽ സർവീസ് അക്കാഡമിയിൽ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദ യോഗ്യത നേടിയ കേരളത്തിലെ സംഘടിത, അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതർ (മക്കൾ/ഭാര്യ/ഭർത്താവ്/സഹോദരൻ/സഹോദരി) ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്ക് www.kile.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 20.09.2021.