പാങ്ങോട് : 3 വർഷത്തോളം വൈദ്യുതി കരം ഒടുക്കാത്തതിനാൽ ഇരുട്ടിലാണ്ട ഒറ്റമുറിക്ക് വെളിച്ചമെത്തിച്ചും സ്കൂൾ കുട്ടികൾക്ക് പുസ്തകസഞ്ചിയും യൂണിഫോം വാങ്ങാൻ ധനസഹായം നൽകിയും ചില്ലിക്കാശ് വരുമാനമില്ലാത്ത കുടുംബനാഥന് ജീവൻ രക്ഷാ മരുന്ന് വാങ്ങി നൽകിയും പാങ്ങോട് പ്രദേശത്ത് കാരുണ്യാശ്വാസവുമായി റോട്ടറി ക്ലബ്ബ് തിരുവനന്തപുരം ഫിനിക്സ്.
ക്ലബ്ബ് പ്രസിഡന്റ് അഡ്വ സുമേഷ്കുമാർ കെ എസ്, സെക്രട്ടറി രാമനാഥൻ, സർവീസ് പ്രോജക്ട് ചെയർമാൻ വെള്ളായണി ശ്രീകുമാർ, ട്രൈനർ സജീവ് കോൺഗ്രസ്സ് വലിയവിള മണ്ഡലം പ്രസിഡന്റ് എ ജി നൂറുദീൻ, ജനറൽ സെക്രട്ടറി അഡ്വ വി രാംകുമാർ, അഡ്വ സ്മിതാ സുമേഷ് എന്നിവർ നേതൃത്വം നൽകി.