സമ്പൂർണ്ണ ക്ഷേമനിധി പ്രവർത്തനത്തിന്റെയും കുടിശ്ശിക നിവാരണത്തിന്റെയും ഉദ്ഘാടനം

109
0

തിരുവനന്തപുരം :ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ. പി. എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ഷോപ്സ് ആൻഡ് കൊമേഴ്സിൽ എസ്റ്റാബ്ലിഷ്മെൻറ് ക്ഷേമനിധിയിൽ സമ്പൂർണ്ണ അംഗത്വ പ്രവർത്തനത്തിൻ്റേയും കുടിശിക നിവാരണ യജ്ഞത്തിൻ്റേയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നാഷണൽ ക്ലബ്ബിൽ സംസ്ഥാന പ്രസിഡൻറ് ശ്രീ ഗിരീഷ് പട്ടാമ്പിയുടെ അധ്യക്ഷതയിൽ
കേരള വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി കുട്ടി ഉദ്ഘാടനം ചെയ്തു. കേരള ഷോപ്സ് ആൻഡ് കൊമേഴ്സിൽ എസ്റ്റാബ്ലിഷ്മെൻറ് ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി , ആശംസകൾ അർപ്പിച്ചുകൊണ്ട് ക്ഷേമനിധി എക്സിക്യൂട്ടീവ് ഓഫീസർ എം റജീന , ക്ഷേമനിധി ബോർഡ് മെമ്പർ അഡ്വക്കറ്റ് സജി, മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ. ബി. രവീന്ദ്രൻ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അജീഷ് കെ എ, സംസ്ഥാന ട്രഷറർ ജോയി ഗ്രേസ് എന്നിവർ സംസാരിച്ചു..ജനറൽ സെക്രട്ടറി ശ്രീ സന്തോഷ് ഫോട്ടോവേൾഡ് സ്വാഗതവും, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സതീഷ് വസന്ത് നന്ദിയും രേഖപ്പെടുത്തി.