സമയദോഷം നീക്കാൻ കെ.എസ്.ആർ.ടി.സി.; കൃത്യസമയത്ത് ബസ് എത്തിച്ചാൽ ഇൻസെന്റീവ്

631
0


:വൈകിയോടുന്നു എന്ന പരാതി പരിഹരിക്കാൻ പുതിയ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി.

അപകടം ഉണ്ടാക്കാതെ കൃത്യസമയത്ത് ബസ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചാൽ ജീവനക്കാർക്ക് സ്പെഷ്യൽ ഇൻസെന്റീവ് ബാറ്റ നൽകാനാണ് നീക്കം. നിലവിൽ ജീവനക്കാർക്ക് കിട്ടുന്ന അലവൻസും ബാറ്റയും മറ്റും ഒഴിവാക്കാതെയാണിത്. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് ആരംഭിക്കുന്ന ലോ ഫ്ളോർ എ.സി. സർവീസുകളിലാകും ഇതിന് തുടക്കമിടുക.

ഇതോടൊപ്പം മറ്റു ചില പരിഷ്കാരങ്ങളും കെ.എസ്.ആർ.ടി.സി. കൊണ്ടുവരുന്നുണ്ട്. ബ്രത്ത് അനലൈസർ ഉപയോഗിച്ച് ജീവനക്കാരെ പരിശോധിച്ച ശേഷമാകും ജോലിയിൽ പ്രവേശിപ്പിക്കുക. ഓരോ ട്രിപ്പ് കഴിയുമ്പോഴും പരിശോധനയുണ്ടാകും. ഇതിൽ കുടുങ്ങിയാൽ സസ്പെൻഷൻ അടക്കം നേരിടേണ്ടി വരും.

ഓരോ ബസിന്റെയും ചുമതല ആറ് പേരടങ്ങുന്ന ടീമിന് നൽകും. ബസ് വൃത്തിയായി സൂക്ഷിക്കുന്നതടക്കമുള്ള ചുമതല ഇവർക്കായിരിക്കും. ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാരോട് മാന്യമായി ഇടപെടലുകൾ നടത്തണമെന്നതാണ് പ്രധാന നിർദേശം. തിരുവനന്തപുരം-കോഴിക്കോട് റൂട്ടിൽ 96 ലോ ഫ്ളോർ എ.സി. സർവീസുകൾ നടത്താനാണ് കെ.എസ്.ആർ.ടി.സി. ആലോചിക്കുന്നത്.