സംസ്ഥാന തലസ്ഥാനം അപൂർവ ചടങ്ങിനു സാക്ഷ്യം വഹിച്ചു:

63
0

ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും വിരമിച്ച ത് ഒരേ ദിവസം;

സി എസ് ആയി ഡോ.വി വേണുവും ഷെയ്ക്ക് ദർവേഷ് സാഹിബ് ഡി ജി പി ആയും ചുമതലയേറ്റതും ഇന്ന്…..!

     സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഒരേ ദിവസം വിരമിക്കുക.പുതുതായി നിയമിതരായവർ ചുമതലയേറ്റതും ഒരേ ദിവസം.
      അപൂർവമായ ഈ അധികാര കൈമാറ്റത്തിനു സംസ്ഥാന തലസ്ഥാനം ഇന്നു സാക്ഷ്യം വഹിച്ചു.
     66 വയസ് പ്രായമായ കേരളത്തിൻ്റെ നാൽപ്പത്തി എട്ടാമത് ചീഫ് സെക്രട്ടറിയായി ഡോ.വി വേണു രാവിലെ യും മുപ്പത്തി അഞ്ചാമത് പൊലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് വൈകീട്ടും ചുമതലയേറ്റു.
    സർവീസിൽ നിന്നു വിരമിച്ച അനിൽ കാന്തിൽ നിന്നു ഷെയ്ക്ക് ദർവേഷ് സാഹിബ് അധികാര ദണ്ഡ് ഏറ്റുവാങ്ങി. അതിനു മുമ്പായി പൊലീസ് ആസ്ഥാനത്തെ ധീര സ്മൃതി ഭൂമിയിൽ അനിൽ കാന്ത് പുഷ്പചക്രം അർപ്പിച്ചു. അതിനു ശേഷം പുതിയ പൊലീസ് മേധാവി ദർവേഷ് സാഹിബും ധീരസ്മൃതി ഭൂമിയിൽ ആദരം അർപ്പിച്ച ശേഷം സേനയുടെ സല്യൂട്ട് സ്വീകരിച്ചു.
     വിരമിച്ച ചീഫ് സെക്രട്ടറി വി പി ജോയ്, ഡിജിപി അനിൽ കാന്ത് എന്നിവർക്ക് സെക്രട്ടേറിയറ്റിലെ ഡർബാർ ഹാളിൽ ഔദ്യോഗിക യാത്രയയപ്പു നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു......!