പാരമ്പര്യേതര ഊർജ്ജ മേഖലയിൽ മൂന്ന് വലിയ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുവാ നാണ് ഇൻകെൽ പദ്ധതിയിടുന്നത്. പാലക്കാട് 14 മെഗാവാട്ട് കാറ്റാടി ഊർജ പദ്ധതിയും 21 സൈറ്റുകളിലായി 11 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയും നടപ്പാക്കുന്നതിന് കെഎസ്ഇബിയിൽ നിന്ന് രണ്ട് ബില്ലുകളാണ് ഇൻകെൽ നേടിയത്. ഒരു ഹൈബ്രിഡ് എനർജി പ്രോജക്ട് വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിൻഡ്മിൽ സ്ഥാപിക്കാൻ നിർദ്ദേശിച്ചിച്ച അതേ സ്ഥലത്തു തന്നെ മറ്റൊരു 18 മെഗാവാട്ട് സോളാർ പദ്ധതി കൂടി വിഭാവന ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, 18 മെഗാവാട്ട് സൗരോർജ്ജ പദ്ധതിക്കുള്ള അനുമതി KSEB യുടെ പരിഗണനയിലാണ്. ഇത്തരമൊരു ബൃഹത്തായ പാരമ്പര്യേതര ഊർജ പദ്ധതിയിൽ സർക്കാരിന്റെ നിക്ഷേപമുള്ള ഒരു കമ്പനി സംസ്ഥാനത്ത് ആസൂത്രണം ചെയ്യുന്നത്. ഇതാദ്യമാണ്. 250 കോടി രൂപയാണ് പദ്ധതിയുടെ ഏകദേശ മൂല്യം, ഇതിനുപുറമെ, കർണാടക സർക്കാരിന്റെ പഞ്ചായത്ത് രാജ് & ഗ്രാമവികസന വകുപ്പിന്റെ അംഗീകൃത ഏജൻസി എന്ന നിലയിൽ INKEL കർണാടകയിലെ 8 വടക്കൻ ജില്ലകളിൽ സോളാർ ഹൈബ്രിഡ് പദ്ധതികൾ നടപ്പിലാക്കുന്നു. കർണാടകയിൽ INKEL ന് അനുവദിച്ച മൊത്തം ശേഷി 62 കോടിയുടെ മൂലധനമുള്ള 4.6 MW ആണ്. ഈ പദ്ധതി ഇപ്പോൾ കർണാടകയിലെ 32 ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, ടൂറിസം, ട്രഷറി, മുസിസ് എന്നീ മേഖലകളിൽ 1,011 കോടിയുടെ പദ്ധതികൾ ഇൻകെൽ നടപ്പിലാക്കി വരുന്നു. കൂടാതെ, ഏകദേശം 2900 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ഇതിൽ 1000 കോടി രൂപയുടെ പദ്ധതികൾ അടുത്ത ആറുമാസത്തിനകം ടെൻഡർ ചെയ്യും. ജനറൽ ഹോസ്പിറ്റൽ കോഴിക്കോട്, ജനറൽ ഹോസ്പിറ്റൽ കോട്ടയം, താലൂക്ക് ആശുപത്രി പേരാമ്പ്ര, താലൂക്ക് ആശുപത്രി കുന്നംകുളം, തൃശൂർ മെഡിക്കൽ കോളേജിലെ സ്ത്രീ-ശിശു ആരോഗ്യ ബ്ലോക്ക്, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, എന്നിവയാണ് ഈ വിഭാഗത്തിന് കീഴിലുള്ള ചില പ്രധാന പദ്ധതികൾ.
കെട്ടിടത്തിന്റെ രൂപകൽപ്പനയുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, INKEL ഇപ്പോൾ BIM സോഫ്റ്റ്വെയറും ESG (എൻവയോൺമെന്റൽ സോഷ്യൽ ഗവേണൻസ്) മാനദണ്ഡങ്ങളും പാലിച്ച് ഏജൻസികളെ എംപാനൽ ചെയ്തിട്ടുണ്ട്. കൂടാതെ, ഒരു മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം വഴി പ്രവർത്തനക്ഷമമാക്കിയ ഡാഷ്ബോർഡ് മുഖേനയാണ് പദ്ധതി നടത്തിപ്പിന്റെ നിരീക്ഷണം. ഒരു പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി എന്ന നിലയിൽ നിന്ന് ഇൻഫ്രാ സ്ട്രക്ച്ചർ പ്രോജക്റ്റുകൾ മൊത്തത്തിൽ നടപ്പിലാക്കുന്ന ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡറർ ആയി മാറിയ INKEL ഒരു പുതിയ “ഓപ്പറേഷണൽ സ്ട്രാറ്റജി വികസിപ്പിച്ചെടുത്തിട്ടുണ്ട്. KIIFB-യുടെ പ്രധാന SPV-കളുടെ റാങ്കിംഗിൽ INKEL മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. ഇപ്പോൾ 4-ാം സ്ഥാനത്താണ്. പാരമ്പര്യേതര ഊർജ മേഖലയിലെ ഏറ്റവും മികച്ച ഇപിസി കരാറുകാരനെന്ന നിലയിൽ 2021-22 വർഷത്തേക്കുള്ള കേരള ഗവൺമെന്റിന്റെ ‘അക്ഷയ ഊർജ അവാർഡ്’ INKEL-ന് ലഭിച്ചു എന്നത് അഭിമാനകരമാണ്.
INKEL ഒരു പുതിയ ലോഗോ വികസിപ്പിക്കുകയും കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി വെബ്സൈറ്റ് നവീകരിക്കുകയുമുണ്ടായി. വെബ് പോർട്ടലിൽ നൽകിയിരിക്കുന്ന അധിക വിവരങ്ങളിൽ പ്രോജക്ടുകൾ നടപ്പാക്കുന്നതിന്റെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമായി രേഖപ്പെടുത്തുന്നു.
INKEL ചെയർമാൻ കൂടിയായ ബഹുമാനപ്പെട്ട വ്യവസായ, നിയമം, കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് അവർകൾ പുതിയ ലോഗോയും വെബ്സൈറ്റും അനാച്ഛാദനം ചെയ്യുകയും പുതിയ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം ലോഞ്ച് ചെയ്തു. INKEL-ന്റെ എല്ലാ ഡയറക്ടർമാരും INKEL-ന്റെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം പരിപാടിയിൽ പങ്കെടുത്തു.