സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഒരു വർഷത്തിനുള്ളിൽ സമ്പൂർണ്ണ സ്മാർട്ട് കാർഡുകളാക്കി മാറ്റും : മന്ത്രി ജി ആർ അനിൽ

126
0

സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഒരു വർഷത്തിനുള്ളിൽ സമ്പൂർണ്ണ സ്മാർട്ട് കാർഡുകൾ ആക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു .റേഷൻ കടകൾ വഴി കൂടുതൽ പലവ്യഞ്ജനങ്ങളും , മറ്റ് ഉല്പന്നങ്ങളും വിതരണം ചെയ്ത് കൂടുതൽ ജനോപകാരപ്രദമാക്കുന്നതിനുള്ള പദ്ദതികൾ തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു .തിരുവനന്തപുരത്ത് പൊതു വിതരണ വകുപ്പ് പുതുതായി തയ്യാറാക്കിയ എ ടി എം കാർഡ് രൂപത്തിലുള്ള റേഷൻ കാർഡുകളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ എഫ് എസ് എ ഗോ ഡൗണുകളെ ആധുനിക വൽക്കരിക്കാൻ ആണ് വകുപ്പ് ലക്ഷ്യമിടുന്നത്.ഇതിൻ്റെ ഭാഗമായി എൻ എഫ് എസ് എ ഗോഡൗണുകളിൽ നിന്ന് റേഷൻ വിതരണം ചെയ്യുന്ന വാഹനങ്ങൾ ജി പി എസ് ട്രാക്കിംഗ് നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു .,പൊതുവിതരണ വകുപ്പിൻ്റെ കീഴിലുള്ള എല്ലാ കാര്യാലയങ്ങളിലും ഈ ഓഫീസ് പദ്ധതി 2022 ജനുവരിയോടു കൂടി നടപ്പിലാക്കുവാനാകുമെന്നും മന്ത്രി പറഞ്ഞു.
ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു അദ്ധ്യക്ഷനായി .അഡീഷണൽ ചീഫ് സെക്രട്ടറി ടീക്കാറാം മീണ ,സിവിൽ സപ്ളൈസ് ഡയരക്ടർ ഡി സജിത്ത് ബാബു ,മോഹനകൃഷ്ണൻ പി വി എന്നിവർ ചടങ്ങിൽ സംസാരിച്ചു.