സംസ്ഥാനത്തിന് 6.34 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

201
0

സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,48,690 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ എറണാകുളത്തും 1,01,500 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കോഴിക്കോടും രാത്രിയോടെ 1,28,500 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ തിരുവനന്തപുരത്തുമെത്തി. ഇതോടൊപ്പം 55,580 കോവാക്‌സിനും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇതുകൂടാതെ തിരുവനന്തപുരത്ത് ചൊവ്വാഴ്ച 2 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ എത്തിയിരുന്നു.

സംസ്ഥാനത്ത് ഇന്ന് 1,35,996 പേരാണ് വാക്‌സിനെടുത്തത്. 963 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,08,33,855 ഒന്നാം ഡോസും 32,52,942 രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,40,86,797 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.