ശ്രീകാര്യത്ത് സിപിഎം ഗുണ്ടാ ആക്രമണം, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറിയുടെ തലയടിച്ചു പൊട്ടിച്ചു

81
0



തിരുവനന്തപുരം: ശ്രീകാര്യത്ത് സിപിഎം ഗുണ്ട ആക്രമണം. ‘എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചത് ചോദ്യം ചെയ്തതിന് യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അഭിലാഷിന്റെ തലതല്ലിപ്പൊട്ടിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെ കല്ലമ്പള്ളി കരിമ്പുംകോണം ദേവീക്ഷേത്രത്തിന് മുന്നിലായിരുന്നു ആക്രമണം. രാജീവ് ചന്ദ്രശേഖരന്റെ ഫ്ലക്സ് ബോർഡുകൾ ഡിവൈഎഫ്ഐഡിവൈഎഫ്ഐ ഗുണ്ടയും നിരവധി കഞ്ചാവ് കേസിലെ പ്രതിയുമായ അശ്വിൻ നശിപ്പിച്ചു. ഇത് ചോദ്യം ചെയ്ത യുവമോർച്ച പ്രവർത്തകർക്ക് നേരെ അശ്വിൻ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ യുവമോർച്ച പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ ഏറെനേരം സംഘർഷം ഉണ്ടായി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ശ്രീകാര്യം പോലീസ് സ്ഥലത്തെത്തിയെങ്കിലും സിപിഎം കൗൺസിലർ സജുവിന്റെ നേതൃത്വത്തിൽ എത്തിയ സംഘം അശ്വിനെ സ്ഥലത്തുനിന്നും രക്ഷപ്പെടുത്തി. അശ്വിനെതിരെ വധശ്രമത്തിന് കേസെടുക്കാമെന്ന് പോലീസ് ഉറപ്പ് നൽകിയ ശേഷമാണ് യുവമോർച്ച – ബി ജെ പി പ്രവർത്തകർ പിരിഞ്ഞു പോയത്. പരിക്കേറ്റ അഭിലാഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ‘