ശബരിമല, മാളികപ്പുറം പഴയകാല മേൽശാന്തിമാരുടെ കൂട്ടായ്മ രൂപീകരിച്ചു

95
0

സംസ്ഥാനത്ത് ആദ്യമായി ശബരിമല, മാളികപ്പുറം പഴയകാല മേൽശാന്തിമാരുടെ കൂട്ടായ്മ രൂപീകരിച്ചു. ത്രിമൂർത്തി സംഗമ സ്ഥാനമായ തിരുനാവായയിലാണ് ‘മേൽശാന്തി സമാജം’ എന്ന പേരിൽ കൂട്ടായ്മക്കു രൂപം നൽകിയത്. ഇതോടൊപ്പം കഴിഞ്ഞ വർഷം വരെയുള്ള മേൽശാന്തിമാരുടെ സംഗമവും നടന്നു.
യോഗത്തിൽ പൈങ്കുളം ഏഴിക്കോട് ശശി നമ്പൂതിരി പ്രസിഡന്റായും, അങ്കമാലി റെജികുമാർ നീലകണ്ഠൻ നമ്പൂതിരി സെക്രട്ടറിയായും തിരുന്നാവായ എ. കെ. സുധീർ നമ്പൂതിരി ട്രഷറററായുമുള്ള 15അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
1970മുതലുള്ള മേൽശാന്തിമാരുടെ ആദ്യത്തെ കൂട്ടായ്മയാണ് ‘മേൽശാന്തി സമാജം’. ഒക്ടോബർ 21ന് കൂട്ടായ്മയുടെ നേതൃത്വത്തിൽ പഴയകാല മേൽശാന്തിമാർ ശബരിമലയിലെത്തും. ഇരുമുടിക്കെട്ടുമായി എത്തുന്ന മേൽശാന്തിമാരുടെ നേതൃത്വത്തിൽ തുലാം 4ന് ശബരിമലയിൽ ലക്ഷാർച്ചന നടക്കും. ഈ വർഷം പുതിയതായി തിരഞ്ഞെടുക്കുന്ന മേൽശാന്തിമാർക്ക് മേൽശാന്തി സമാജത്തിന്റെ നേതൃത്വത്തിൽ സ്വീകരണവും ഒരുക്കും.