ചലച്ചിത്രം: ഈ പുഴയും കടന്ന്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ജോണ്‍സണ്‍
ആലാപനം: എം.ജി.ശ്രീകുമാര്‍
വൈഢൂര്യക്കമ്മലണിഞ്ഞ് വെണ്ണിലാവ് രാവിൽനെയ്യും
പൂങ്കോടിപ്പാവുടുക്കണ പൊന്മാനേ (2)
മിന്നായപ്പൂങ്കവിളിൽ മിന്നിമാഞ്ഞതെന്താണ്
കല്യാണനാളിന്റെ സ്വപ്‌നങ്ങളോ.
ആരാരും കാണാത്ത വർണ്ണങ്ങളോ
വൈഢൂര്യക്കമ്മലണിഞ്ഞ് വെണ്ണിലാവ് രാവിൽ നെയ്യും
പൂങ്കോടിപ്പാവുടുക്കണ പൊന്മാനേ
മാമയിൽപ്പീലി ചൂടും വാൽക്കണ്ണിൽ ഇന്ന്
മയ്യെഴുതും പൊൻകിനാവുകളെന്താണ്
പാലൊളിത്തിങ്കൾ പൂക്കും നിന്നുള്ളിൽ മെല്ലെ
പൂങ്കുയിലായ് പാടിനിൽക്കുവതാരാണ്
ഇന്നോളംനുള്ളാച്ചെപ്പിൽ ചിന്ദൂരം ചിന്തുന്നേ
പുഞ്ചിരിച്ചെണ്ടിന്മേൽ കൽക്കണ്ടം വിളയുന്നേ
കാർമുകിൽ മായും നാളുകളായ്
പൊന്മാനേ നിന്നേത്തേടി മാഗല്യം വന്നല്ലോ
താലോലം തങ്കത്തേരിൽ സൗഭാഗ്യം വന്നല്ലോ
(വൈഢൂര്യക്കമ്മലണിഞ്ഞ്)
രാവുറങ്ങുന്നനേരം നിന്നുള്ളിൽ മൂളിപ്പാറിയെത്തും വെൺപിറാവുകളേതാണ്
നീ തനിച്ചാവുമ്പോൾ നിൻകാതിൽ.. മെല്ലെ
മുത്തുതിരും സ്‌നേഹമാംമൊഴിയേതാണ്
വെള്ളാരക്കുന്നുമ്മേലെ കൂടാരം കെട്ടുമ്പോൾ
ഇക്കിളിക്കുളിരൂട്ടി കിന്നാരം ചൊല്ലുമ്പോൾ
കൂട്ടിനുപോരാനാരാണ്
മഞ്ചാടിക്കൊമ്പത്തെ ചിങ്കാരത്തത്തമ്മേ
മഴവില്ലിൻ കൂട്ടിൽക്കൂട്ടായ് പൂമാരൻ വന്നല്ലോ
(വൈഢൂര്യക്കമ്മലണിഞ്ഞ്)