വീണ്ടും സുബൈറിന്റെ അപേക്ഷയെത്തി; പുതുപുത്തന്‍ വീല്‍ചെയര്‍ രണ്ടാമതും സമ്മാനിച്ച് എം.എ യൂസഫലി

166
0

ആലപ്പുഴ : അരയ്ക്ക് താഴെ തളര്‍ന്ന യുവാവിന് വീല്‍ചെയര്‍ സമ്മാനിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. കൊറ്റംകുളംകര സ്വദേശിയായ സുബൈറിന് വീല്‍ ചെയര്‍മാൻ സമ്മാനിച്ചാണ് യൂസഫലിയുടെ ഇടപെടല്‍. ഏഴു വര്‍ഷം മുന്‍പ് സുബൈറിന്റെ ഭാര്യ മരണപ്പെട്ടതോടെ പറക്കമുറ്റാത്ത കുട്ടികളുടെ പഠനവും ഭാവിയും ചോദ്യചിഹ്ന്മായി. വൈകല്യത്തെ അതിജീവിക്കാന്‍ ലോട്ടറി കച്ചവടമായിരുന്നു സുബൈറിന്റെ മുന്നിലുള്ള വഴി.
ശരീരിക വൈകല്യം ലോട്ടറി കച്ചവടത്തെ ബാധിച്ചത്തോടെ ഇലക്ട്രിക് വീൽചെയർ എന്ന സ്വപ്നവുമായി പലർക്കും അപേക്ഷ നൽകി. ഒടുവിൽ സുബൈറിൻറെ ദുരിതമറിഞ്ഞ
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി സുബൈറിന് വീല്‍ചെയര്‍ നൽകി.
ഏഴ് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ലോക്ക് ഡൗണില്‍ വിധി വീണ്ടും തളര്‍ത്തിയതോടെ ലോട്ടറി കച്ചവടവും നടക്കാതെയായി. വീല്‍ചെയറിന്റെ ടയറും മോട്ടോറും തകരാറിലായതോടെ വീണ്ടും എം.എ യൂസഫലിക്ക് മുന്നില്‍ അപേക്ഷ എത്തി. അപേക്ഷകന്‍ ആ പഴയ സുബൈറെന്ന് ബോധ്യപ്പെട്ടതോടെ ലുലു ഗ്രൂപ്പ് പ്രതിനിധികളോട് തല്‍സ്ഥിതി അന്വേഷിക്കാനും സഹായം എത്തിക്കാനും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

വികലാംഗനായ സുബൈറിന് മൂന്ന് കുട്ടികളുമാണുള്ളത്. ഇളയ കുട്ടിക്ക് ഹാര്‍ട്ടിന് ഹോളും വാല്‍വിന് ചുരുക്കവും ഉള്ളതിനാല്‍ തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഹോസ്പ്പിറ്റലില്‍ ബലൂണ്‍ സര്‍ജറി കഴിഞ്ഞ് ചികിത്സിലായിരുന്നു. പത്തില്‍ പഠിക്കുന്ന കുട്ടിയുടെ വിദ്യാഭ്യാസം സ്പോണ്‍സര്‍ മുഖേനയാണ് നടക്കുന്നത്.

സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തതിനാല്‍ ഗവര്‍മെന്റില്‍ നിന്ന് രണ്ടര സെന്റ് സ്ഥലം അനുവദിച്ച് തന്നിട്ടുണ്ട്. എസ്.റ്റി.ഡി ബൂത്ത് നടത്തിയും പലരില്‍ നിന്ന് സഹായം വാങ്ങിയുമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. വീല്‍ചെയര്‍ ഇല്ലാതിരുന്നത് കൊണ്ട് വീട്ടില്‍ നിന്ന് പുറത്ത് പോയി ലോട്ടറി കച്ചവടം നടത്താന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു സുബൈര്‍.

ദിവസവും നൂറു രൂപ ഓട്ടോ റിക്ഷക്ക് നല്‍കിയാണ് വീട്ടില്‍ നിന്നും കടയിലേക്ക് സുബൈര്‍ എത്തുന്നത്. സ്വന്തമായി ഒരു ഇലക്ട്രോണിക് വീൽ ചെയർ ലഭിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന സുബൈറിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് എം.എ യൂസഫലി വീല്‍ ചെയര്‍ നല്‍കി സഹായിച്ചത്. രണ്ടാമത്തെ അപേക്ഷയും എം.എ യൂസഫലി പരിഗണിച്ചതോടെ പുതിയ ഇലക്ടോണിക്ക് വീല്‍ ചെയര്‍ സുബൈറിന്റെ വീട്ടിലേക്ക് എത്തിയത് ശരവേഗത്തില്‍. ലുലു ഗ്രൂപ്പ് മീഡിയ കോ-ഓഡിനേറ്റര്‍
എന്‍.ബി സ്വരാജ് ആലപ്പുഴയിലെ വീട്ടിലെത്തി സുബൈറിന് വീല്‍ ചെയര്‍ കൈമാറിയത്. വീല്‍ ചെയര്‍ ലഭിച്ചതോടെ അതീവ സന്തോഷവാനാണ് ഇന്ന് സുബൈര്‍. ബാംഗ്ലൂരിലെ കമ്പനി യിൽ സുബൈറിനു വേണ്ടി പ്രത്യേകം നിർമ്മിച്ചാണ് കൈമാറിയത്.