വിവാഹ യാത്രയില്‍ ആഡംബര കാറില്‍ ‘ജസ്റ്റ് മാരീഡ് ‘ നമ്പറിട്ടു; പിഴചുമത്തി വാഹനവകുപ്പ്

162
0


…………………..
വിവാഹത്തോടനുബന്ധിച്ചുള്ള യാത്രയിൽ ആഡംബരക്കാറിന്റെ നമ്പർ മാറ്റി ‘ജസ്റ്റ് മാരീഡ്’ എന്ന സ്റ്റിക്കർ പതിച്ച് റോഡിലിറങ്ങിയ വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് മൂവായിരംരൂപ പിഴചുമത്തി.
ദേശീയപാതയിലെ വെന്നിയൂരിനു സമീപംവെച്ചാണ് പരിശോധനക്കിടെ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കാറിനെതിരേ നടപടിയെടുത്തത്.
പുതിയ വാഹനങ്ങൾക്കുപോലും രജിസ്ട്രേഷൻനമ്പർ ലഭിച്ചതിനുശേഷം അത് പ്രദർശിപ്പിച്ചുമാത്രമെ റോഡിലിറക്കാവൂ എന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ പുതിയനിർദേശം. ഇതിനിടെ നിലവിലെ നമ്പർ മാറ്റിവെച്ച് നമ്പർപ്ലേറ്റിൽ കൃത്രിമം കാണിച്ചതിനെതിരേയാണ് വാഹനവകുപ്പിന്റെ നടപടി.
ജില്ലയിലെ വിവാഹങ്ങളടക്കമുള്ള യാത്രകൾക്കായി വാടകയ്ക്ക് എടുക്കുന്ന കാറുകളിലും ഇത്തരത്തിൽ നമ്പർ മാറ്റിവെച്ച് യാത്രചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എം.വി.ഐ. കെ. നിസാർ, എ.എം.വി.ഐ. ടി. പ്രബിൻ, സൂജ മാട്ടട എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്കിടെ കാർ പിടികൂടിയത്.
ഒരുതവണ നിയമലംഘനം നടത്തിയ വാഹനത്തിൽ വീണ്ടും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ രജിസ്ട്രേഷൻ റദ്ദാക്കുന്ന നടപടികളെടുക്കുമെന്ന് സേഫ് കേരള കൺട്രോൾ റൂം എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖ് പറഞ്ഞു.