വിമാനത്താവളത്തിന് സമീപത്തെ മാലിന്യ നിക്ഷേപം :പോലീസ് സഹായം തേടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

149
0

തിരുവനന്തപുരം :- വിമാനത്താവള പരിസരങ്ങളായ വള്ളക്കടവ് പതിനാറേകാൽ മണ്ഡപം മൈതാനം, എൻ എസ് ഡിപ്പോ പാർക്കിന് മൂൻവശം, ബംഗ്ലാദേശ് കോളനി റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഇറച്ചി അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സാഹചര്യത്തിൽ പോലീസിന്റെ സഹായത്തോടെ കർശനമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

      നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദ്ദേശം നൽകിയത്. മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 

      സ്ഥലത്ത് സാമൂഹിക വിദഗ്ദ്ധർ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേർന്ന് 20 ഓളം ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളതായി നഗരസഭാ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.  അനധികൃതമായി പ്രവർത്തിക്കുന്ന ഇറച്ചി കടകൾ പൂട്ടിയതായി റിപ്പോർട്ടിൽ പറയുന്നു.  എന്നാൽ മാലിന്യം നിക്ഷേപിക്കുന്ന പ്രവണതക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം പറഞ്ഞു.