തിരുവനന്തപുരം: നഗരത്തിൻ്റ വികസന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ കഴിവും പ്രാപ്തിയുമുള്ള വ്യക്തികളെ വികസന അതോറിറ്റികളുടെ നേതൃത്വത്തിൽ നിയോഗിക്കണമെന്നും അല്ലാത്തപക്ഷം ഇത്തരം സ്ഥാപനങ്ങൾ പിരിച്ച് വിടണമെന്നു നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു
സംസ്ഥാനത്തെ പല വികസന അതോറിറ്റികളിലും പതിറ്റാണ്ടുകളായി യാതൊരു ജോലിയും ചെയ്യാതെ എഴുപതോളം എഞ്ചിനീയറന്മാർ ഉൾപ്പെടെ 200 ൽഏറെ ഉദ്യോഗസ്ഥരുണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ, വിവിധ വകുപ്പുകൾ തമ്മിലോ ,ജില്ലാ ഭരണകൂടവുമായോ വികസന അതോററ്റികൾക്ക് യാതൊരു വിധ ഏകോപനം ഇല്ലാത്തതും മൂലം വികസനത്തെ പിന്നോട്ടടിക്കുന്നു തുടർന്ന് അദ്ദേഹം കുറ്റപ്പെടുത്തി
പലപ്പോഴും തെരഞ്ഞെടുപ്പുകളിൽ സീറ്റ് ലഭിക്കാതെ പോയവരേയും തോറ്റവരേയും കുടി ഇരുത്താനുള്ള സ്ഥാപനമായി വികസന അതോറിറ്റികൾ മാറുന്നു ഇതിന് മാറ്റം ഉണ്ടാവണം കുരുവിള മാത്യൂസ് തുടർന്ന് ആവശ്യപ്പെട്ടു