വാഹനനികുതി കുടിശിക: തവണകൾക്ക് നിയന്ത്രണം

78
0

തിരുവനന്തപുരം: വാഹന നികുതി കുടിശികയ്ക്ക് തവണകൾ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് പ്രതിസന്ധി, ഇന്ധന വില വർദ്ധനവ് തുടങ്ങിയ കാരണങ്ങളാൽ വാഹന മേഖല നേരിടുന്ന പ്രതിസന്ധിമൂലം നികുതി അടയ്ക്കാനാവാത്ത സാഹചര്യം പരിഗണിച്ച് വ്യക്തിഗത അപേക്ഷകളിന്മേൽ നികുതി കുടിശികയ്ക്ക് ഗവൺമെന്റ് അനുവദിക്കുന്ന തവണകൾ കൃത്യമായി അടയ്ക്കാതെ വീണ്ടും തവണകൾക്കായി അപേക്ഷ സമർപ്പിക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. സർക്കാരിന് ലഭിക്കേണ്ട നികുതി വരുമാനം കൃത്യമായി ലഭിക്കാത്ത സാഹചര്യം പരിഗണിച്ചാണ് നടപടി. ഇനിമുതൽ വാഹനനികുതി കുടിശികയ്ക്ക് അനുവദിക്കുന്ന തവണകളില്‍ മുടക്കം വരുത്തിയാൽ വീണ്ടും തവണകൾ അനുവദിക്കുന്നതല്ല.