വാട്ടർ ചാർജ് കുടിശ്ശിക അടയ്ക്കണം

144
0

വാട്ടർ ചാർജ് കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾ എത്രയും വേ​ഗം കുടിശ്ശിക അടച്ചു തീര്‍ക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. കൂടിയ തുക കുടിശ്ശികയുള്ള ഉപഭോക്താക്കള്‍ക്ക്‌ തുക ഒറ്റത്തവണ അടയ്ക്കാന്‍ സാധിക്കാതെ വന്നാല്‍ ബന്ധപ്പെട്ട സബ്‌ ഡിവിഷന്‍ /ഡിവിഷന്‍/ സര്‍ക്കിള്‍ ഓഫീസില്‍ നിന്ന് ഗഡുക്കളായി അടയ്ക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. https://epay.kwa.kerala.gov.in/ എന്ന വെബ്സൈറ്റ് ലിങ്ക് വഴി
ഒാൺലൈൻ ആയും ബിബിപിഎസ് വഴി വിവിധ യുപിഐ ആപ്പുകൾ ഉപയോ​ഗിച്ചും വാട്ടർ ചാർജ് അടയ്ക്കാം.

സർക്കാർ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, അംഗന്‍വാടികള്‍, ആശുപത്രികള്‍ തുടങ്ങിയവ, കുടിശ്ശിക ഉടന്‍ അടയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്‌. ഗാര്‍ഹികേതര കണക്ഷനുകളുടെ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം അടയ്ക്കാവുന്നതാണ്‌. വാട്ടര്‍ ചാര്‍ജ് തുക അറിയിപ്പു ലഭിക്കാത്ത ഉപഭോക്താക്കള്‍ക്ക് ഓഫീസുമായി ബന്ധപ്പെട്ടാല്‍ ഉടന്‍ കുടിശ്ശിക തുക അറിയാനുള്ള സൗകര്യം ഉണ്ടായിരിക്കും. കേടായ മീറ്റര്‍ ഉള്ള ഉപഭോക്താക്കള്‍ ഓഫീസുമായി ബന്ധപ്പെട്ട് പുതിയ മീറ്റര്‍ സ്ഥാപിക്കേണ്ടതാണ്‌.

കുടിവെള്ള കണക്ഷനുമായി ബന്ധപ്പെട്ട രേഖകള്‍ ഇല്ലാത്ത ഉപഭോക്തക്കള്‍ അവരവരുടെ പരിധിയിലെ ഓഫീസുമായി ബന്ധപ്പെട്ട കണക്ഷന്‍ നിയമാനുസൃതമാക്കേണ്ടതാണ്. ഇപ്രകാരമുള്ള കണക്ഷനുകള്‍ അതോറിറ്റിയെ അറിയിക്കാതിരിക്കുന്നത്‌ കുറ്റകരമാണ്‌. ഇവ കണ്ടെത്തി നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഡിവിഷൻ ഒാഫിസുകളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കാനും 1916 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.