വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് മൊബൈൽ നമ്പർ ലിങ്ക് ചെയ്യാം

286
0


കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കളുടെ കൺസ്യൂമർ നമ്പർ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സൗകര്യം അതോറിറ്റിയുടെ ഇ പേയ്മെന്റ് വെബ്‌സൈറ്റിൽ https://epay.kwa.kerala.gov.in/ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് സ്വയം ഈ സൗകര്യം ഉപയോഗിച്ച് മൊബൈൽ നമ്പറുകൾ റജിസ്റ്റർ ചെയ്യാവുന്നതാണ്. കൺസ്യൂമർ നമ്പർ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്താൽ ക്വിക് പേ സംവിധാനത്തിലൂടെ, മൊബൈൽ നമ്പർ മാത്രമുപയോ​ഗിച്ച് വേഗത്തിൽ വാട്ടർ ചാർജ് അടക്കാൻ സാധിക്കും. കൂടാതെ ബിൽ വിവരങ്ങൾ കൃത്യമായി ഈ നമ്പറിൽ എസ്എംഎസ് വഴി ലഭിക്കും. എല്ലാ ഉപഭോക്താക്കളും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നു മാനേജിംഗ് ഡയറക്ടർ അറിയിച്ചു.