സിനിമ: വര്‍ത്തമാനകാലം
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ജോണ്‍സണ്‍
പാടിയത്: ജി വേണുഗോപാല്‍
വസന്തത്തിൻ മണിച്ചെപ്പു തുറക്കുന്നു
വർത്തമാനകാലം (2)
പോയ ഗ്രീഷ്മം പാനം ചെയ്ത ബാഷ്പധാരയോ
ഇന്നിന്റെ ചുണ്ടത്തു നറുതേനായി (വസന്തത്തിൻ..)
സ്മരണകൾ തൻ ഗുഹാമുഖങ്ങൾ അടഞ്ഞു കിടന്നെങ്കിൽ
പുതുവനജ്യോത്സ്നകൾ അവയുടെ മുൻപിൽ പടർന്നു വളർന്നെങ്കിൽ (2)
ഓരോ നിമിഷവുമീയനുഭൂതി തൻ ചിറകടിയായെങ്കിൽ
ചിറകടിയായെങ്കിൽ (വസന്തത്തിൻ..)
മധുരമാമീ വിലാസഗാനം മായാതൊഴുകിയെങ്കിൽ
വിടരുവതൊക്കെയും കൊഴിയും കഥയും കളവായ് മാറിയെങ്കിൽ (2)
ഓരോ സിരയിലും ഈ രാഗാഗ്നി തൻ
അലകളിരമ്പിയെങ്കിൽ അലകളിരമ്പിയെങ്കിൽ (വസന്തത്തിൻ..)