പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ഭീഷണികൾക്കും വെല്ലുവിളികൾക്കും മുന്നിൽ മുട്ടുമടക്കേണ്ട എന്നതിന്റെ മുന്നറിയിപ്പുമായി ഇടത് ജനാധിപത്യ മുന്നണി സർക്കാർ വീണ്ടും സംഘടിപ്പിക്കുന്നു ജനകീയ സദസ്സുകൾ.
വിദ്യാർഥികൾ, യുവജനങ്ങൾ,വനിതകൾ, ഭിന്നശേഷിക്കാർ, ട്രേഡ് യൂണിയനുകൾ, പട്ടികജാതി വിഭാഗം, പട്ടികവർഗ്ഗ വിഭാഗം, സാംസ്കാരികം എന്നീ വിഭാഗങ്ങളായി ജില്ലാതലത്തിലാണ് വരാൻ പോകുന്ന സദസ്സുകൾ.
ഫെബ്രുവരി ഏഴിന് കോഴിക്കോട്ട് ഇതിന് തുടക്കമാകും. അന്ന് വനിതകൾക്ക് വേണ്ടിയാണ് ജനസദസ്സുകൾ.
തുടർന്ന് കൊല്ലത്ത് ട്രേഡ് യൂണിയൻ, തിരുവനന്തപുരത്ത് യുവജനം, കണ്ണൂർ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം, തിരുവനന്തപുരം ഭിന്നശേഷിക്കാർ, തൃശ്ശൂരിൽ സാംസ്കാരികം, എന്നിങ്ങനെയാണ് ജന സദസ്സുകൾ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.
പുത്തൻ ആശയങ്ങളുമായി, ആശയങ്ങളിൻമേലുള്ള സംവാദങ്ങളുമായി പിണറായി സർക്കാർ മുന്നോട്ടു തന്നെയാണ് എന്ന് തെളിയിക്കുന്നതിന്‍റെ പ്രതിഫലനമാണ് വരാൻപോകുന്ന ജില്ലാതല ജനകീയ സദസ്സുകൾ. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സദസ്സുകളിൽ പങ്കെടുക്കും എന്നാണ് അറിയുന്നത്.