തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ലക്ഷ്യ മെഗാ ജോബ് ഫെയര്‍ മാര്‍ച്ചില്‍ നടക്കും. തൊഴില്‍ദാതാക്കള്‍ക്ക് ഫെബ്രുവരി 23 വരെയും തൊഴിലന്വേഷകര്‍ക്ക് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഒമ്പത് വരെയും www.statejobportal.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാമെന്ന് ജില്ലാ നൈപുണ്യ വികസന കമ്മിറ്റി അറിയിച്ചു.
സ്‌കൂള്‍, കോളേജ്, വിദ്യാഭ്യാസ യോഗ്യതകള്‍ക്കു പുറമെ മറ്റു അംഗീകൃതമായ ഹ്രസ്വ, ദീര്‍ഘകാല കോഴ്സുകള്‍ ചെയ്ത തൊഴില്‍ അന്വേഷകര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടുക.